LiveTV

Live

Entertainment

ചോദ്യങ്ങള്‍ ബാക്കിയാക്കി ‘ട്രാന്‍സി’ന്‍റെ മാസ് ലുക്ക് പോസ്റ്റര്‍ 

‘ബാഗ്ലൂർ ഡേയ്സി’ന് ശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്

ചോദ്യങ്ങള്‍ ബാക്കിയാക്കി ‘ട്രാന്‍സി’ന്‍റെ മാസ് ലുക്ക് പോസ്റ്റര്‍ 

അൻവർ റഷീദ് ഏഴ് വര്‍ഷത്തിന് ശേഷം സംവിധായകന്‍റെ റോളില്‍ എത്തുന്ന 'ട്രാൻസിൽ' ഫഹദും നസ്രിയയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് ഇരട്ടി മധുരമാണ് നല്‍കുന്നത്. അൻവർ റഷീദ് എന്റർടെയിൻമെന്റിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം 'ബാഗ്ലൂർ ഡേയ്സി'ന് ശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ഫഹദ് ഫാസിൽ ഒരു മോട്ടിവേഷണൽ ട്രെയിനറുടെ വേഷമാണ് ട്രാൻസിൽ ചെയ്യുന്നത്. വിൻസെന്റ് വടക്കന്റേതാണ് 'ട്രാൻസി'ന്റെ തിരക്കഥ.

രാം ഗോപാൽ വർമ്മയുടെ ശിവയ്ക്ക് ശേഷം (2006) മറ്റൊരു സംവിധായകനുവേണ്ടി അമൽ നീരദ് ക്യാമറ ചലിപ്പിക്കുന്നത് 'ട്രാൻസി'ന് വേണ്ടിയാണ്. 2014-ൽ പുറത്തിറങ്ങിയ 'ഇയ്യോബിന്റെ പുസ്തക'മാണ് അമൽ നീരദ് ഇതിനുമുൻപ് ഛായാഗ്രഹണം ചെയ്ത മലയാള ചിത്രം. തമിഴിലെ പ്രമുഖ സംവിധായകൻ ഗൗതം മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'ട്രാൻസി'ൽ സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. 'ട്രാൻസി'ന്റെ ടൈറ്റിൽ ട്രാക്ക്‌ ചെയ്തിരിക്കുന്നത് വിനായകനാണ്. കമ്മട്ടിപ്പാടത്തിലെ "പുഴുപുലികൾ..." എന്ന ഹിറ്റ് ട്രാക്കിനു ശേഷം വിനായകൻ സംഗീതം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാൻസ്.

'ട്രാൻസി'ലെ "എന്നാലും മത്തായിച്ചാ" എന്ന ഗാനം പാടിയിരിക്കുന്നത് സൗബിൻ ഷാഹിർ ആണ്. സൗബിൻ ആദ്യമായി ഒരു സിനിമക്ക് വേണ്ടി പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രമുഖ ഒഡീസ്സി നർത്തകി ആരുഷി മുഡ്ഗൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. സൗണ്ട് ഡിസൈനിംഗിന് വളരെയധികം പ്രാധാന്യമുള്ള 'ട്രാൻസി'ന് വേണ്ടി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം ചെയ്യുന്നത്. കന്യാകുമാരി, മുംബൈ, കൊച്ചി, ആംസ്റ്റർടാം എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ എ ആന്‍ഡ് എ റിലീസ് തീയറ്ററുകളിൽ എത്തിക്കുന്നു.