LiveTV

Live

Entertainment

സംവിധാനം നാഗരാജ് മഞ്ജുളെ, അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രം; ജൂണ്ഡിന്‍റെ ടീസര്‍ പുറത്ത്

ഫാണ്ട്രി, സൈറാത്ത് എന്നീ മറാത്തി ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ പുരസ്കാര ജേതാവ് നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ചിത്രമാണ് ജൂണ്ഡ്

സംവിധാനം നാഗരാജ് മഞ്ജുളെ, അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രം; ജൂണ്ഡിന്‍റെ ടീസര്‍ പുറത്ത്

ദേശീയ പുരസ്കാര ജേതാവ് നാഗരാജ് മഞ്ജുളെയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം ജൂണ്ഡിന്‍റെ ടീസര്‍ പുറത്തിറക്കി. അമിതാഭ് ബച്ചന്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് മഞ്ജുളയുടെ ആദ്യ ഹിന്ദി ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ചേരി ഫുട്ബോളിന്‍റെ സ്ഥാപകന്‍ എന്നറിയപ്പെടുന്ന വിജയ് ബര്‍സെയുടെ ജീവിതം തിരശീലയിലെത്തിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനാകും ഫുട്ബോള്‍ പരിശീലകന്‍റെ വേഷത്തിലെത്തുക. ഫാണ്ട്രി, സൈറാത്ത് എന്നീ മറാത്തി ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ പുരസ്കാര ജേതാവ് നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് ജൂണ്ഡ്. ചിത്രം മേയ് എട്ടിന് തിയറ്ററുകളിലെത്തും.

ഫാണ്ട്രിക്കും സൈറാത്തിനും ശേഷം നാഗരാജ് മഞ്ജുളെയുടെ ആദ്യ ഹിന്ദി ചിത്രം; അമിതാഭ് ബച്ചന്‍ നായകന്‍ 
Also Read

ഫാണ്ട്രിക്കും സൈറാത്തിനും ശേഷം നാഗരാജ് മഞ്ജുളെയുടെ ആദ്യ ഹിന്ദി ചിത്രം; അമിതാഭ് ബച്ചന്‍ നായകന്‍