LiveTV

Live

Entertainment

മൊയ്തീനിലും ടേക്ക്ഓഫിലും ഇസ്‍ലാമോഫോബിയ ഉണ്ടായിരുന്നുവെന്ന് പാര്‍വതി

‘ഞാന്‍ അഭിനയിച്ച സിനിമകളിലെ സ്ത്രീ,ദലിത്,കീഴാള,മുസ്‍ലിം,ട്രാന്‍സ് രാഷ്ട്രീയ ശക്തികളുടെ സംഘര്‍ഷങ്ങളെപ്പറ്റി ഇപ്പോള്‍ ബോധവതിയാണ്’

മൊയ്തീനിലും ടേക്ക്ഓഫിലും ഇസ്‍ലാമോഫോബിയ ഉണ്ടായിരുന്നുവെന്ന് പാര്‍വതി

‘എന്ന് നിന്‍റെ മൊയ്തീനിലും ടേക്ക് ഓഫിലും ഇസ്‍ലാമോഫോബിയ ഉണ്ടായിരുന്നുവെന്ന് ചലച്ചിത്ര താരം പാര്‍വതി തിരുവോത്ത്. കുറച്ചു കഴിഞ്ഞാണ് തനിക്കത് മനസിലായതെന്നും പാര്‍വതി പറഞ്ഞു. പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ആനക്കുളം സാംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച 'വാച്ച് ഔട്ട് അഖില ഭാരതീയ ആന്‍റി നാസി' എന്ന പരിപാടിയിലായിരുന്നു പാര്‍വതിയുടെ പരാമര്‍ശം.

കസബ പോലുള്ള സിനിമയിലെ പ്രശ്‌നം വീണ്ടും ആവര്‍ത്തിക്കുന്നുണ്ടെന്നും അത് ചോദിക്കാനുള്ള അവകാശം തനിക്കിപ്പോഴുമുണ്ടെന്നും പാര്‍വതി പറഞ്ഞു. എല്ലാതരം സ്വത്വങ്ങളെയും കേള്‍ക്കാനും താദാത്മ്യപ്പെടാനും സാധിക്കണം. അവര്‍ക്ക് മാത്രമേ ഫാഷിസത്തിനും വംശഹത്യക്കുമെതിരായ സമരങ്ങളെ വികസിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. താന്‍ അഭിനയിച്ച സിനിമകളിലെ സ്ത്രീ,ദലിത്,കീഴാള,മുസ്‍ലിം,ട്രാന്‍സ് രാഷ്ട്രീയ ശക്തികളുടെ സംഘര്‍ഷങ്ങളെപ്പറ്റി ഇപ്പോള്‍ ബോധവതിയാണ്.

മൊയ്തീനിലും ടേക്ക്ഓഫിലും ഇസ്‍ലാമോഫോബിയ ഉണ്ടായിരുന്നുവെന്ന് പാര്‍വതി

തുറന്ന മനസോടെയും ഉത്തരവാദിത്ത ബോധത്തോടെയും സിനിമയെ സമീപിക്കും. പാര്‍വതി പറഞ്ഞു. സംവിധായികയും നടിയുമായ നന്ദിതാ ദാസ് മുഖ്യാതിഥിയായി എത്തിയിരുന്നു. സംവിധായകരായ മുഹ്‌സിന്‍ പരാരി, ഹര്‍ഷദ്, സക്കരിയ, ഫഹീം ഇര്‍ഷാദ്, പത്രപ്രവര്‍ത്തകന്‍ കെ.എ. സലീം, ഗവേഷകന്‍ ഡോ.കെ. അഷ്‌റഫ് തുടങ്ങിയവര്‍ പരിപാടിയില്‍ സംവദിച്ചു.