LiveTV

Live

Entertainment

‘ഇജ്ജ് അയ്ന് നിക്കല്ലേ മോദ്യേ, അന്നെ കൊണ്ട് അയിന് ആവൂല’; പൗരത്വ നിയമത്തിനെതിരെ ശ്രദ്ധേയമായി ‘ആവൂല’ മ്യൂസിക് വീഡിയോ 

‘ഇജ്ജ് അയ്ന് നിക്കല്ലേ മോദ്യേ, അന്നെ കൊണ്ട് അയിന് ആവൂല’; പൗരത്വ നിയമത്തിനെതിരെ ശ്രദ്ധേയമായി ‘ആവൂല’ മ്യൂസിക് വീഡിയോ 

കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ കലയിലൂടെ പ്രതിരോധം തീര്‍ത്ത് അല്ലല്ല ബാന്‍‍ഡിന്റെ ‘ആവൂല’ മ്യൂസിക്ക് വീഡിയോ. കേന്ദ്രത്തിന്റെ ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ ഗാനത്തിലൂടെ പ്രതിരോധം തീര്‍ക്കുന്ന മ്യൂസിക് വീഡിയോ സംവിധായകന്‍ മുഹ്സിന്‍ പരാരിയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

അല്ലല്ല ബാന്‍ഡിന്റെ ബാനറില്‍ ഫാര്‍ഗോ നിര്‍മിച്ചിരിക്കുന്ന മ്യൂസിക് വീഡിയോക്ക് വരികള്‍ എഴുതിയിരിക്കുന്നത് കോയാലി ആണ്. നയീം നിസ്തര്‍, റെനീഷ് ബഷീര്‍, വിമല്‍ നാസര്‍ എന്നിവര്‍ പിന്നണിയിലുള്ള മ്യൂസിക് വീഡിയോ എഡിറ്റ് ചെയ്യുകയും സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തിരിക്കുന്നത് ഹനാന്‍ മുഹമ്മദാണ്. അന്‍സല്‍ മുഹമ്മദിന്റെതാണ് ഛായാഗ്രഹണം.