LiveTV

Live

Entertainment

ഫാണ്ട്രിക്കും സൈറാത്തിനും ശേഷം നാഗരാജ് മഞ്ജുളെയുടെ ആദ്യ ഹിന്ദി ചിത്രം; അമിതാഭ് ബച്ചന്‍ നായകന്‍ 

ഫാണ്ട്രിക്കും സൈറാത്തിനും ശേഷം നാഗരാജ് മഞ്ജുളെയുടെ ആദ്യ ഹിന്ദി ചിത്രം; അമിതാഭ് ബച്ചന്‍ നായകന്‍ 

ഫാണ്ട്രി, സൈറാത്ത് എന്നീ മറാത്തി ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ പുരസ്കാര ജേതാവ് നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ചിത്രം ജുണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചേരി ഫുട്ബോളിന്റെ സ്ഥാപകന്‍ എന്നറിയപ്പെടുന്ന വിജയ് ബര്‍സെയുടെ ജീവിതം തിരശിലയിലെത്തിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും.

2001ലാണ് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ അധ്യാപകനായ വിജയ് ബര്‍സെ ചേരിയിലെ വിദ്യാര്‍ഥികളുടെ ഫുട്ബോള്‍ കളിയിലെ മികവ് കണ്ട് അവരെ പ്രോല്‍സാഹിപ്പിക്കാനായി സ്ലം സോക്കര്‍ എന്ന പേരില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ആദ്യ ടൂര്‍ണമെന്റില്‍ 128 ടീമുകള്‍ ഭാഗമായി. ആദ്യത്തെ മല്‍സരം തന്നെ വിജയത്തില്‍ കലാശിച്ചതൊടെ അധ്യാപകനായ വിജയ് തനിക്ക് റിട്ടയര്‍മെന്റിന് ശേഷം ലഭിച്ച 18 കോടി കൊണ്ട് ചേരിയിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കുകയുണ്ടായി. 2007ല്‍ വിജയ് ബര്‍സെയുടെ കീഴിലുള്ള കുട്ടികള്‍ അന്താരാഷ്ട്ര ഭവനരഹിതരുടെ വേള്‍ഡ് കപ്പില്‍ ( ഹോംലെസ് വേള്‍ഡ്കപ്പ്) ഇന്ത്യന്‍ ഹോംലെസ് ടീം എന്ന പേരില്‍ മല്‍സരത്തില്‍ പങ്കെടുത്തത് വലിയ മുന്നേറ്റമായി തന്നെ മാധ്യമങ്ങള്‍ അടയാളപ്പെടുത്തി. 2012ല്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറില്‍ നിന്നും റിയല്‍ ഹീറോ പുരസ്കാരം നേടുന്നതില്‍ വരെയെത്തി വിജയ് ബര്‍സെ എന്ന അധ്യാപകന്റെ ജീവിതം.

ഫാണ്ട്രിക്കും സൈറാത്തിനും ശേഷം നാഗരാജ് മഞ്ജുളെയുടെ ആദ്യ ഹിന്ദി ചിത്രം; അമിതാഭ് ബച്ചന്‍ നായകന്‍ 

ടി-സീരീസും മഞ്ജുളെയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നേരത്തെ പകര്‍പ്പാവകാശവുമായി ബന്ധപ്പെട്ട് കേസുകളിലുള്‍പ്പെട്ടിരുന്നു. ഹൈദരാബാദ് സ്വദേശിയായ ഹൃസ്വ ചിത്ര സംവിധായകന്‍ 2017ല്‍ തന്നെ ചിത്രത്തിന് ആസ്പദമായ ചേരി ഫുട്ബോള്‍ ക്യാപ്റ്റന്‍ അഖിലേഷ് പോളിന്റെ ജീവിതകഥയുടെ അവകാശം വാങ്ങിയിരുന്നതായി കാണിച്ച് കോടതിയെ സമീപിച്ചിരുന്നു. അഖിലേഷ് പോളിനെ പരിശീലിപ്പിച്ച പരിശീലകനാണ് അധ്യാപകനായ വിജയ് ബര്‍സെ. അതെ സമയം വിജയ് ബര്‍സെയുടെ കഥ സിനിമയാക്കുമ്പോള്‍ സ്വാഭാവികമായും അഖിലേഷിന്റെയും ജീവിതം സിനിമയില്‍ വരുന്നതിനാല്‍ നാഗരാജ് മഞ്ജുളെയുടെ സിനിമ പകര്‍പ്പാവകാശ ലംഘനമാണെന്ന് കാണിച്ചായിരുന്നു പരാതി. അതെ സമയം അഖിലേഷിന്റെ കൈയ്യില്‍ നിന്നും അവകാശം വാങ്ങിയിരുന്നതായി സംവിധായകന്‍ നാഗരാജ് മഞ്ജുളെ വ്യക്തമാക്കിയെങ്കിലും പിന്നീട് ഇക്കാര്യം അഖിലേഷ് തന്നെ നിഷേധിക്കുകയുണ്ടായി. ചിത്രത്തിന് സെന്‍സര്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിനും തെലങ്കാന സിനിമാ എഴുത്തുക്കാരുടെ സംഘടനയെയും സമീപിച്ചിരിക്കുകയാണ് ഹൃസ്വ ചിത്ര സംവിധായകനായ കുമാര്‍.