LiveTV

Live

Entertainment

‘എന്‍റെ മരണമാഗ്രഹിക്കുന്നവരാണ് ചുറ്റുമുള്ളത്’ കുറിപ്പുമായി അദിത്യന്‍ ജയന്‍

‘ഇനി എന്തെല്ലാം കാണാന്‍ ബാക്കി കിടക്കുന്നു. അപ്പോള്‍ ഇനിയും മുന്നോട്ട് പോയേ പറ്റൂ. നമുക്കുള്ളത് നമുക്ക് വന്നു ചേരും, എത്ര മാറി പോയാലും അല്ലാത്തത് അങ്ങു പോകും. എത്ര കണ്ടതാ’

‘എന്‍റെ മരണമാഗ്രഹിക്കുന്നവരാണ് ചുറ്റുമുള്ളത്’ കുറിപ്പുമായി അദിത്യന്‍ ജയന്‍

മിനിസ്ക്രീന്‍ പ്രക്ഷകര്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ആദിത്യന്‍ ജയന്‍. തന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ സംഭവങ്ങളും താരം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. നടി അമ്പിളി ദേവിയുമൊത്തുള്ള വിവാഹമുള്‍പ്പെടെ എല്ലാം ആദിത്യന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. താന്‍ ജീവിതത്തില്‍ നേരിട്ട ചില വിഷമഘട്ടങ്ങളെക്കുറിച്ചും, വിഷമഘട്ടത്തില്‍ കൂടെ നിന്ന സുഹൃത്തുക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടും ആദിത്യന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. തന്‍റെ മരണമുള്‍പ്പെടെ ആഗ്രഹിക്കുന്ന ചിലര്‍ ചുറ്റുമുണ്ടെന്ന് ആദിത്യന്‍ പറയുന്നു.

കുറിപ്പിന്‍റെ പൂര്‍ണരൂപം...

‘കഴിഞ്ഞ രണ്ടു ദിവസമായി ഞാന്‍ കുറച്ചു വിഷമത്തിലായിരുന്നു. എന്റെ നാശം മാത്രം ആഗ്രഹിക്കുന്നവര്‍ ആണ് ചുറ്റുമുള്ളത്. എന്റെ മരണം ഉള്‍പ്പെടെ… അത് എനിക്കു നന്നായി മനസ്സിലായി. പക്ഷേ എന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന കുറച്ചു സുഹൃത്തുക്കള്‍, അതില്‍ പെണ്‍സുഹൃത്തുക്കളും ആണ്‍സുഹൃത്തുക്കളുമുണ്ട്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്.

2013 ല്‍ എന്റെ അമ്മ എന്നെ വിട്ടു പോയപ്പോള്‍ ഉണ്ടായതു പോലയുള്ള വിഷമം ആയിരുന്നു, പക്ഷേ കാര്യം പോലും അറിയാതെ എന്റെ ഒപ്പം നിന്ന എന്റെ സുഹൃത്തുക്കള്‍ക്ക് കൂപ്പുകൈ. അതില്‍ നിന്നും ഞാന്‍ ഇന്നും പുറത്തുവന്നിട്ടില്ല. അത്ര വേദനയായിരുന്നു. സാരമില്ല ഇതൊക്കെ ഒരു എക്‌സ്പീരിയന്‍സ് ആണ്.

ഏതായാലും എന്റെ ഫാമിലി വിഷയം ഒന്നുമല്ല കേട്ടോ. അതില്‍ ആരും സന്തോഷിക്കണ്ട. നമ്മള്‍ കാരണം ആര്‍ക്കും ഒരു വിഷമവും ഉണ്ടാകരുത് അത്രേ ഉള്ളൂ. സന്തോഷമായി ഇരിക്കട്ടെ, എല്ലാവരും. ഇനി എന്തെല്ലാം കാണാന്‍ ബാക്കി കിടക്കുന്നു. അപ്പോള്‍ ഇനിയും മുന്നോട്ട് പോയേ പറ്റൂ. നമുക്കുള്ളത് നമുക്ക് വന്നു ചേരും എത്ര മാറി പോയാലും അല്ലാത്തത് അങ്ങു പോകും. എത്ര കണ്ടതാ.’