LiveTV

Live

Entertainment

ഓരോരോ പിള്ളേര് സിനിമാ ഫീല്‍ഡിലേക്കു വന്നോളും, വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാനായി; ചിരി പടർത്തി നടന്‍ റഹ്മാന്റെ പോസ്റ്റ്

ഇപ്പോൾ മണിരത്നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ആണ് റഹ്മാന്‍ അഭിനയിക്കുന്നത്

ഓരോരോ പിള്ളേര് സിനിമാ ഫീല്‍ഡിലേക്കു വന്നോളും, വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാനായി; ചിരി പടർത്തി നടന്‍ റഹ്മാന്റെ പോസ്റ്റ്

ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കുള്ള യുവതാരങ്ങളില്‍ ഒരാളായിരുന്നു റഹ്മാന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ നടന്‍മാരുടെ അനിയന്‍ കഥാപാത്രങ്ങളായും നായകനായും റഹ്മാന്‍ നിറഞ്ഞു നിന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നു വിട്ടുനിന്നെങ്കിലും ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുമായി റഹ്മാന്‍ തിരക്കിലാണ്.

ഇപ്പോൾ മണിരത്നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ആണ് റഹ്മാന്‍ അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടി ഗംഭീര മേക് ഓവറില്‍ എത്തുന്ന താരം അതിനു വേണ്ടി ജിമ്മില്‍ കഠിനമായി വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കു വെച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ പുതിയ ജിം വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ പങ്കു വെച്ച് കൊണ്ട് റഹ്മാന്‍ കുറിച്ച വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്. തന്റെ പുതിയ വർക്കൗട്ട് ചിത്രത്തിനൊപ്പം ഒരു ചെറിയ കുറിപ്പും റഹ്മാൻ പങ്കുവച്ചിട്ടുണ്ട്.

എന്ത് ചെയ്യാനാ, ഓരോരോ പിള്ളേര് സിനിമാ ഫീല്‍ഡിലേക്കു വന്നോളും, കയ്യ് പെരുപ്പിച്ചു എട്ടു പത്തു പാക്കുമായി. വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാനായി. ഇങ്ങനെയാണ് റഹ്മാൻ കുറിച്ചത്.

കോഴിക്കോടുകാരനായ റഹ്മാന്‍ സംവിധായകന്‍ പത്മരാജന്റെ കണ്ടെത്തലായിരുന്നു. തമിഴ്,മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക-ഉപനായക വേഷങ്ങൾ ചെയ്തിട്ടുണ്ട്. വൈറസിലെ ഡോ. റഹിമാണ് റഹ്മാന്റെ ഈയിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം.