LiveTV

Live

Entertainment

ശബാന ആസ്മിക്ക് പരിക്കേറ്റ സംഭവം: ഡ്രൈവര്‍ക്കെതിരെ  കേസെടുത്തു

തലക്ക് പരിക്കേറ്റ് ചികില്‍സയിലുള്ള ഷബാന ആസ്മിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ശബാന ആസ്മിക്ക് പരിക്കേറ്റ സംഭവം: ഡ്രൈവര്‍ക്കെതിരെ  കേസെടുത്തു

മുംബൈയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് ബോളിവുഡ് താരം ശബാന ആസ്മിക്ക് പരിക്കേറ്റ സംഭവത്തില്‍ അവരുടെ ഡ്രൈവര്‍ കമലേഷ് കാമത്തിനെതിരെ കേസെടുത്തു. അപകടകരമായി വാഹനം ഓടിച്ചെന്നാണ് കേസ്. തലക്ക് പരിക്കേറ്റ് ചികില്‍സയിലുള്ള ഷബാന ആസ്മിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മുംബൈ - പൂനെ ഹൈവേയില്‍ ഇന്നലെയാണ് അപകടമുണ്ടായത്. ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ശബാന സഞ്ചരിച്ചിരുന്ന കാറും ട്രക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. പൂനെയില്‍ നിന്നും മുംബൈയിലേക്ക് വരികയായിരുന്നു ശബാന.

ഡ്രൈവര്‍ക്കും പരിക്കേറ്റെങ്കിലും ഇയാളുടെ പരിക്ക് ഗുരുതരമല്ല. ശബാനയുടെ ഭര്‍ത്താവ് ജാവേദ് അക്തര്‍ മറ്റൊരു കാറിലായിരുന്നു. പരിക്കേറ്റ ശബാന ആസ്മിയെ നവി മുംബൈയിലെ എം.ജി.എം ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് കോകിലബെന്‍ അംബാനി ആശുപത്രിയിലേക്ക് മാറ്റി.