LiveTV

Live

Entertainment

പാരസൈറ്റ് ഇന്ത്യയില്‍ റിലീസിനെത്തുന്നു

കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ നേടുന്ന ആദ്യം കൊറിയന്‍ സിനിമയാണ് പാരസൈറ്റ്

പാരസൈറ്റ് ഇന്ത്യയില്‍ റിലീസിനെത്തുന്നു

കാന്‍ ചലച്ചിത്ര മേളയില്‍ പാം ദിയോര്‍ പുരസ്‌കാരം നേടിയ പാരസൈറ്റ് ഇന്ത്യയില്‍ റിലീസ് ചെയ്യുന്നു. ജനുവരി 31നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുക. ഓസ്‌കാര്‍ നാമനിര്‍ദ്ദേശത്തിലൂടെയാണ് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ശദ്ധ നേടിയിരുന്നത്. ഈ ദക്ഷിണ കൊറിയന്‍ ചിത്രം സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വമാണ് ചർച്ച ചെയ്യുന്നത്.

ദക്ഷിണ കൊറിയയിലെ സോള്‍ നഗരത്തില്‍ ജീവിക്കുന്ന മൂന്ന് കുടുംബങ്ങളിലൂടെ വര്‍ഗ്ഗവിവേചനത്തിന്റെയും സാമൂഹിക-സാമ്പത്തിക അസമത്വത്തിന്റെയും രാഷ്ട്രീയം പറയുന്ന സിനിമയാണ് ബോങ് ജൂണ്‍-ഹോ സംവിധാനം ചെയ്ത് പാരസൈറ്റ്. കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ നേടുന്ന ആദ്യം കൊറിയന്‍ സിനിമയാണ് പാരസൈറ്റ്. മികച്ച അന്യഭാഷ ചിത്രം, മികച്ച തിരക്കഥ, മികച്ച സംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളും ചിത്രത്തിന് ലഭിച്ചു. 'മെമ്മറീസ് ഓഫ് മര്‍ഡര്‍', 'മദര്‍', 'സ്‌നോപിയേഴ്‌സര്‍' എന്നീ സിനിമകളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംവിധായകനായ ബോങ് ജൂണ്‍-ഹോയും, ഹാന്‍ ജിന്‍-വണ്ണും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

15 ഇന്ത്യന്‍ നഗരങ്ങളില്‍ ചിത്രം റിലീസ് ചെയ്യും. ഇംപാക്റ്റ് ഫിലിംസിന്റെ അശ്വനി ശര്‍മ്മയാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. ചിത്രം പല ചലച്ചിത്രമേളകളിലും സ്വീകാര്യത ഏറ്റുവാങ്ങുകയും നിരവധി മേളകളില്‍ അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. മികച്ച ചിത്രത്തിനും മികച്ച സംവിധായകനും ഉള്‍പ്പടെയുള്ള ആറ് ഓസ്‌കാര്‍ നാമനിര്‍ദ്ദേശങ്ങളാണ് പാരസൈറ്റിന് കിട്ടിയിരിക്കുന്നത്.