LiveTV

Live

Entertainment

ആരാധകരെ തിരിച്ചുപിടിച്ച് ശോഭന: വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഗാനം പുറത്ത്

ശോഭന- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ വന്ന ഇന്നലെ, മണിചിത്രത്താഴ് പോലുള്ള സിനിമകള്‍ എന്നും പ്രേക്ഷകര്‍ നെഞ്ചേറ്റിയതാണ്.

ആരാധകരെ തിരിച്ചുപിടിച്ച് ശോഭന: വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഗാനം പുറത്ത്

ആരാധകരുടെ മനസ്സു കീഴടക്കുന്ന സൌന്ദര്യവുമായി വീണ്ടും ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ആദ്യ വീഡിയോ പുറത്തിറങ്ങിയതോടെ നടിയുടെ ആരാധകര്‍ ആവേശത്തിലാണ്.

ശോഭനയ്ക്കൊപ്പം സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനം കല്യാണി പ്രിയദര്‍ശനുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. കെപിഎസി ലളിതയും ചിത്രത്തിലുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുല്‍ഖറിന്റെ വേ ഫെയറര്‍ ഫിലിംസും എം സ്റ്റാറും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്.

ആരാധകരെ തിരിച്ചുപിടിച്ച് ശോഭന: വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഗാനം പുറത്ത്

ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലെ ബൊമ്മക്കൊലു ആഘോഷമാണ് പാട്ടിന്റെ പശ്ചാത്തലം. കാര്‍ത്തിക്കും ചിത്രയും ചേര്‍ന്നാണ് ആലാപനം. അല്‍ഫോണ്‍സ് ജോസഫാണ് സംഗീതം.

ശോഭന- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ വന്ന ഇന്നലെ, മണിചിത്രത്താഴ് പോലുള്ള സിനിമകള്‍ എന്നും പ്രേക്ഷകര്‍ നെഞ്ചേറ്റിയതാണ്. ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബചിത്രമായിരിക്കും വരനെ ആവശ്യമുണ്ട് എന്നതെന്നാണ് അണിയറക്കാര്‍ പറയുന്നത്.