LiveTV

Live

Entertainment

മതം മാറുന്നില്ലേ പാര്‍വ്വതീ? ഫാൻസിനെ കിട്ടാൻ ഇത്ര ചീപ്പാവല്ലേ കുട്ടീ; ഉപദേശകനെ തേച്ചൊട്ടിച്ച് നടി

ഇയാൾ മതം മാറിയാൽ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ

മതം മാറുന്നില്ലേ പാര്‍വ്വതീ? ഫാൻസിനെ കിട്ടാൻ ഇത്ര ചീപ്പാവല്ലേ കുട്ടീ; ഉപദേശകനെ തേച്ചൊട്ടിച്ച് നടി

സമകാലീന വിഷയങ്ങളില്‍ കൃത്യമായ നിലപാടുള്ള താരമാണ് നടി പാര്‍വ്വതി തിരുവോത്ത്. പൗരത്വ നിയമത്തിന്റെ കാര്യത്തിലും അങ്ങിനെ തന്നെയായിരുന്നു. പ്രതികരണങ്ങളുടെ പേരില്‍ പലപ്പോഴും ക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍ക്കും പാര്‍വതി ഇരയാകാറുണ്ട്.

മതം മാറുന്നില്ലേ പാര്‍വ്വതീ? ഫാൻസിനെ കിട്ടാൻ ഇത്ര ചീപ്പാവല്ലേ കുട്ടീ; ഉപദേശകനെ തേച്ചൊട്ടിച്ച് നടി

ഇപ്പോളിതാ മതത്തിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്താനെത്തിയ ആൾക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് നടി. "മതം മാറുന്നില്ലേ പാർവതി? തന്റെ പേരിന്റെ ഉത്ഭവം അറിയാമോ? കുറച്ച് ഫാൻസിനെ കിട്ടാൻ ഇത്ര ചീപ്പാവല്ലേ കുട്ടീ. ഇയാൾ മതം മാറിയാൽ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ,"- എന്നായിരുന്നു ഒരാൾ പാർവ്വതിക്ക് അയച്ച ഉപദേശം. എന്നാൽ ഇതിന്റെ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്ത് 'എന്തൊരു ഉത്കണ്ഠ' എന്നെഴുതിയ പാർവതി #buthinduismsafe (പക്ഷെ ഹിന്ദുമതം സുരക്ഷിതമാണ്) എന്ന ഹാഷ്ടാഗും കൂടെ ചേർത്ത്, കുറിക്കു കൊള്ളുന്ന മറുപടിയാണ് നൽകിയത്. തന്റെ ഫേസ്ബുക്ക് സ്റ്റോറിയായാണ് താരം പോസ്റ്റിട്ടത്.

ജോക്കര്‍ അക്രമത്തെ ന്യായീകരിക്കുന്നില്ല, പക്ഷേ അര്‍ജുന്‍ റെഡ്ഡി.. വിജയ് ദേവരക്കൊണ്ടയുടെ സാന്നിധ്യത്തില്‍ വിമര്‍ശനവുമായി പാര്‍വതി 
Also Read

ജോക്കര്‍ അക്രമത്തെ ന്യായീകരിക്കുന്നില്ല, പക്ഷേ അര്‍ജുന്‍ റെഡ്ഡി.. വിജയ് ദേവരക്കൊണ്ടയുടെ സാന്നിധ്യത്തില്‍ വിമര്‍ശനവുമായി പാര്‍വതി 

അതേസമയം പൗരത്വ നിയമത്തിനെതിരെ കഴിഞ്ഞ ദിവസവും നടി ശക്തമായി പ്രതികരിച്ചിരുന്നു. 'പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കരുത്. സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. വയലന്‍സിലൂടെ സൈലന്‍സ് സൃഷ്ടിക്കാനാണ് ശ്രമം. ഇത് ശരിയല്ലെന്ന് വിളിച്ചുപറയാന്‍, ചോദ്യങ്ങള്‍ ചോദിക്കാന്‍ നാം തയ്യാറാകണമെന്നും പാർവ്വതി പറഞ്ഞു.

നടി പാര്‍വതി തിരുവോത്ത് സംവിധായിക കുപ്പായമണിയുന്നു
Also Read

നടി പാര്‍വതി തിരുവോത്ത് സംവിധായിക കുപ്പായമണിയുന്നു