LiveTV

Live

Entertainment

നവ്യ നായര്‍ തിരിച്ചെത്തുന്നു; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മഞ്ജുവും മമ്മൂട്ടിയും

ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്.

നവ്യ നായര്‍ തിരിച്ചെത്തുന്നു; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മഞ്ജുവും മമ്മൂട്ടിയും

നീണ്ട ഇടവേളക്ക് ശേഷം നവ്യ നായര്‍ മലയാള സിനിമയില്‍ തിരിച്ചെത്തുകയാണ്. ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടിയും മഞ്ജു വാര്യരും പുറത്തുവിട്ടു.

വി.കെ പ്രകാശാണ് ഒരുത്തീയുടെ സംവിധായകന്‍. കഥയും തിരക്കഥയും സംഭാഷണവും എസ് സുരേഷ് ബാബുവിന്‍റേതാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മാളവിക മേനോന്‍ തുടങ്ങി നിരവധി താരങ്ങളുണ്ട് ചിത്രത്തില്‍.

നവ്യ നായര്‍ തിരിച്ചെത്തുന്നു; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മഞ്ജുവും മമ്മൂട്ടിയും

ഇഷ്ടം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നവ്യ, വിവാഹത്തോടെയാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്. പിന്നീട് ടെലിവിഷന്‍ ഷോകളിലൊക്കെ സജീവ സാന്നിധ്യമായിരുന്നു നവ്യ. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും നായികയായി സിനിമയില്‍ തിരിച്ചെത്തുകയാണ്.