LiveTV

Live

Entertainment

ചാര്‍ലി റീമേക്കില്‍ സായി പല്ലവി ഇല്ല; ടെസയാവുക ശ്രദ്ധ ശ്രീനാഥ്

മാര എന്നാണ് ചിത്രത്തിന്‍റെ പേര്.

ചാര്‍ലി റീമേക്കില്‍ സായി പല്ലവി ഇല്ല; ടെസയാവുക ശ്രദ്ധ ശ്രീനാഥ്

ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചാര്‍ലിയുടെ തമിഴ് റീമേക്ക് ചിത്രീകരണം തുടരുകയാണ്. മാര എന്നാണ് ചിത്രത്തിന്‍റെ പേര്. മാധവനാണ് ചിത്രത്തിലെ നായകന്‍. ശ്രദ്ധ ശ്രീനാഥ് ടെസയായി എത്തും. ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചാര്‍ലി റീമേക്കില്‍ സായി പല്ലവി ഇല്ല; ടെസയാവുക ശ്രദ്ധ ശ്രീനാഥ്

സംവിധായകന്‍ എ.എല്‍ വിജയ് ആണ് നേരത്തെ ചാര്‍ലിയുടെ റീമേക്ക് പ്രഖ്യാപിച്ചത്. നായികയായി സായി പല്ലവിയെയാണ് തീരുമാനിച്ചത്. വിജയ് തിരക്കിലായതോടെ ദിലീപ് കുമാര്‍ ചിത്രം ഏറ്റെടുക്കുകയായിരുന്നു. ഡേറ്റിലെ പ്രശ്നങ്ങള്‍ കാരണം സായി പല്ലവി പിന്മാറുകയും ചെയ്തു. മലയാളത്തില്‍ അപര്‍ണ ഗോപിനാഥ് ചെയ്ത വേഷം ശിവദയാണ് ചെയ്യുക.

ചാര്‍ലി റീമേക്കില്‍ സായി പല്ലവി ഇല്ല; ടെസയാവുക ശ്രദ്ധ ശ്രീനാഥ്

മലയാളത്തില്‍ ഒരേ സമയം വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയ ചിത്രമാണ് ചാര്‍ലി. മികച്ച സംവിധായകന്‍, നടന്‍, നടി, തിരക്കഥ ഉള്‍പ്പെടെയുള്ള സംസ്ഥാന പുരസ്കാരങ്ങള്‍ ചിത്രം നേടി. അതുകൊണ്ടുതന്നെ ചിത്രം റിമേക്ക് ചെയ്യല്‍ വെല്ലുവിളിയാണ്. നേരത്തെ ചാര്‍ലിയുടെ മറാഠി റീമേക്ക് പുറത്തുവന്നിരുന്നു.