LiveTV

Live

Entertainment

ഇതാരാണെന്ന് മനസിലായോ? മലയാളത്തിലെ ഒരു യുവനടനാണ് ഇദ്ദേഹം

ഫോട്ടോക്ക് നിമിഷ സജയന്‍ അടക്കമുള്ള താരങ്ങള്‍ കമന്റുകളുമായെത്തിയിട്ടുണ്ട്

ഇതാരാണെന്ന് മനസിലായോ? മലയാളത്തിലെ ഒരു യുവനടനാണ് ഇദ്ദേഹം

അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ആന്റണി വര്‍ഗീസ് എന്ന പെപ്പെ. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ പെപ്പെയെ ഈയിടെ കണ്ടത് ലിജോ ജോസ് പല്ലിശ്ശേരിയുടെ തന്നെ ജെല്ലിക്കെട്ടിലാണ്. ഇപ്പോള്‍ താരത്തിന്റെ ഒരു പഴയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന അടിക്കുറിപ്പോടെ ആന്റണി വര്‍ഗീസ് തന്നെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

View this post on Instagram

Old is gold

A post shared by antony varghese (@antony_varghese_pepe) on

ഒരു പൂന്തോട്ടത്തില്‍ ഒരു കഴുതയുടെ പ്രതിമയുടെ പുറത്ത് കയറി കുസൃതിച്ചരിയോടെ ഇരിക്കുന്ന രസകരമായ ചിത്രമാണ് ആന്റണി വര്‍ഗീസ് പങ്കുവെച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസൊക്കെ വച്ച് സ്റ്റൈലായിട്ടാണ് കക്ഷിയുടെ ഇരിപ്പ്. ഫോട്ടോക്ക് നിമിഷ സജയന്‍ അടക്കമുള്ള താരങ്ങള്‍ കമന്റുകളുമായെത്തിയിട്ടുണ്ട്.

വിജയ്ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ പെപ്പെ
Also Read

വിജയ്ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ പെപ്പെ

ജൂഡ് ആന്റണിയുടെ ചിത്രം. ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന അജഗജാന്തരം, തമിഴ് സൂപ്പര്‍താരം വിജയ് യുടെ 64ാമത്തെ ചിത്രം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഗിരീഷ് എഡി ഒരുക്കുന്ന ചിത്രം എന്നിവയാണ് പെപ്പെയുടെ പുതിയ സിനിമകള്‍.

ജൂഡ് ആന്റണി ഇനി നിര്‍മാതാവ്; നായകന്‍ ആന്റണി വര്‍ഗീസ്
Also Read

ജൂഡ് ആന്റണി ഇനി നിര്‍മാതാവ്; നായകന്‍ ആന്റണി വര്‍ഗീസ്