LiveTV

Live

Entertainment

തീയുമായി നവ്യയെത്തുന്നു; കുഞ്ഞു ബാലാമണിയെ നെഞ്ചോട് ചേര്‍ന്ന് നടി

ജീവിതത്തിലെ ഏക സമ്പാദ്യമായ താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെയുള്ള നിരാലംബയായ സ്ത്രീയുടെ ഓട്ടപാച്ചിലിന്റെ കഥയാണ് സിനിമ പറയുന്നത്.

തീയുമായി നവ്യയെത്തുന്നു; കുഞ്ഞു ബാലാമണിയെ നെഞ്ചോട് ചേര്‍ന്ന് നടി

നടി നവ്യാ നായര്‍ വെള്ളിത്തിരയിലേക്ക് വീണ്ടും മടങ്ങിയെത്തുകയാണ്. വി. കെ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. തീ, എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജീവിതത്തിലെ ഏക സമ്പാദ്യമായ താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെയുള്ള നിരാലംബയായ സ്ത്രീയുടെ ഓട്ടപാച്ചിലിന്റെ കഥയാണ് സിനിമ പറയുന്നത്. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന നടി, സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തില്‍ ഇടയ്ക്ക് വേഷമിട്ടെങ്കിലും തുടര്‍ന്ന് അഭിനയിച്ചില്ല. സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നുവെങ്കിലും ചാനല്‍ പരിപാടികളിലും നൃത്തപരിപാടികളിലുമായി സജീവമായിരുന്നു നടി.

തീയുമായി നവ്യയെത്തുന്നു; കുഞ്ഞു ബാലാമണിയെ നെഞ്ചോട് ചേര്‍ന്ന് നടി

തീ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തുവരും. മമ്മുട്ടിയും മഞ്ജുവാര്യരും ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട് നവ്യ. കൂടെ ഒരു കുഞ്ഞ് ബാലാമണിയുമുണ്ട്.

നവ്യയുടെ ജീവിതത്തിലെ മറക്കാനാവാത്ത കഥാപാത്രമാണ് നന്ദനത്തിലെ ബാലാമണി. പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം നവ്യയുടെ ഡയലോഗുമായി എത്തിയ ഒരു കൊച്ചു ബാലാമണിയെ നവ്യ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ആ ബാലാമണിയെ ചേര്‍ത്ത് പിടിച്ച് ഉമ്മ വെക്കുകയും ചെയ്യുന്നുണ്ട്.