LiveTV

Live

Entertainment

കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കിയുള്ള സിനിമക്കും സീരിയലിനും സ്റ്റേയില്ല

താമരശ്ശേരി കോടതിയാണ് ഹരജി പരിഗണിക്കുന്നത്

കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കിയുള്ള സിനിമക്കും  സീരിയലിനും സ്റ്റേയില്ല

കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കിയുള്ള സിനിമക്കും സീരിയലിനും സ്റ്റേയില്ല. ഈ മാസം 25ന് ഹാജരാക്കാൻ താമരശ്ശേരി കോടതി എതിർകക്ഷികൾക്ക് നോട്ടീസ് നൽകി. തനിക്ക് പലതും പറയാനുണ്ടെന്നും അത് പിന്നീട് പറയുമെന്നും കേസിലെ മുഖ്യപ്രതി ജോളി പറഞ്ഞു. ജോളി, ആൻറണി പെരുമ്പാവൂർ, സീരിയൽ സംവിധായകൻ ഗീരിഷ് കോന്നി അടക്കം എട്ടു പേർക്കാണ് കോടതി നോട്ടീസ് നൽകിയത്.

ജോളിക്ക് വേണ്ടി ആളൂർ അസോസിയേറ്റ്സിലെ അഭിഭാഷകൻ നോട്ടീസ് കൈപറ്റി. റോയി തോമസിന്റെ സഹോദരി രഞ്ജി തോമസും റോയി തോമസിന്റെ മക്കളും നൽകിയ പരാതിയിലാണ് എതിർകക്ഷികൾക്ക് നോട്ടീസ് നൽകിയത്. കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കിയുള്ള സിനിമയും സീരിയലും തങ്ങളെ മാനസികമായി പ്രയാസപ്പെടുത്തുമെന്ന് ചൂണ്ടി കാട്ടിയാണ് റോയി തോമസിന്റെ മക്കൾ കോടതിയിൽ പരാതി നൽകിയത്. അതേ സമയം റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ ജോളി പല കാര്യങ്ങളും തനിക്ക് പറയാനുണ്ടെന്നും അത് പിന്നീട് പറയുമെന്നും മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കൂടത്തായി കൊലപാതക പരമ്പരയിലെ 6 കേസുകളില്‍ ഒരു കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റ് കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കി സിനിമയും സീരിയലും വരുന്നത് കേസിനെ ദോശകരമായി ബാധിക്കുമെന്ന ഭയവും കുടുംബാംഗങ്ങള്‍ക്കുണ്ട്. ഇത് കൂടി പരിഗണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

‘കൂടത്തായി’ക്ക് നോട്ടീസ് 
Also Read

‘കൂടത്തായി’ക്ക് നോട്ടീസ് 

കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കി സിനിമയും സീരിയലും നിര്‍മ്മിക്കുന്നതിനെതിരെ റോയി തോമസിന്റെ സഹോദരി രഞ്ജി തോമസും റോയി തോമസിന്റെ മക്കളുമാണ് കോടതിയെ സമീപിച്ചത്. പൊന്നാമറ്റം വീട്ടിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ സിനിമയും സീരിയലും ആവുന്നതോടെ കുട്ടികള്‍ മാനസികമായി തളരുമെന്ന് ഭയപ്പെട്ടാണ് ഹരജി നല്‍കിയതെന്ന് രഞ്ജി നേരത്തെ പറഞ്ഞിരുന്നു.

സംഭവത്തില്‍ 6 കേസുകളില്‍ ഒരു കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റ് കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ട്രയല്‍ പോലും ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കി സിനിമയും സീരിയലും വരുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന ഭയവും കുടുംബാംഗങ്ങള്‍ക്കുണ്ട്. ഇത് കൂടി പരിഗണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്.