LiveTV

Live

Entertainment

‘പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ’; താന്‍ പാടിയ ഗാനത്തിന്റെ ‘ക്രഡിറ്റ്’ എടുത്ത മോഹന്‍ലാലിനെതിരെ ഗായകന്‍ വി.ടി മുരളി

‘പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ’; താന്‍ പാടിയ ഗാനത്തിന്റെ ‘ക്രഡിറ്റ്’ എടുത്ത മോഹന്‍ലാലിനെതിരെ ഗായകന്‍ വി.ടി മുരളി

1985ല്‍ പുറത്തിറങ്ങിയ ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തിലെ ‘മാതള തേനുണ്ണാന്‍’ ഗാനം താനാണ് ആലപിച്ചതെന്ന നടന്‍ മോഹന്‍ലാലിന്റെ അവകാശവാദത്തിനെതിരെ ഗായകന്‍ വി.ടി മുരളി. ഇന്നലെയാണ് മലയാളത്തിലെ പ്രമുഖ ടി.വി റിയാലിറ്റി ഷോയായ ബിഗ് ബോസ് അവതരണത്തിനിടെ നടന്‍ മോഹന്‍ലാല്‍ ഗാനം താനാണ് ആലപിച്ചതെന്ന് നടനും റിയാലിറ്റി ഷോയുടെ ഭാഗവുമായ ധര്‍മജന്‍ ബോള്‍ഗാട്ടിയോട് പറഞ്ഞത്. മോഹന്‍ലാലാണ് ഗാനം ആലപിച്ചതെന്ന് പറഞ്ഞതോടെ വേദിയില്‍ നിന്നും വലിയ കരഘോഷമാണ് ഉയര്‍ന്നത്.

എന്നാല്‍ ഇന്നലെ പരിപാടി ടെലിവിഷനിലൂടെ കണ്ട ഗായകന്‍ വി.ടി മുരളി മോഹന്‍ലാലിന്റെ അവകാശവാദത്തിനെതിരെ രംഗത്തുവരികയായിരുന്നു. ഇന്നലെ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് ‘മാതളത്തേനുണ്ണാൻ’ പാടുകയായിരുന്നു.
എന്നും പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ? എന്നും ഗായകന്‍ വി.ടി മുരളി രോഷത്തോടെ ചോദിച്ചു. മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ മകള്‍ നീത വി.ടിയും ഫേസ്ബുക്കിലൂടെ രംഗത്തുവന്നു.

1985ല്‍ പുറത്തിറങ്ങിയ ‘ഉയരും ഞാന്‍ നാടാകെ’ എന്ന സിനിമയിലെ മാതാള തേനുണ്ണാന്‍ എന്ന ഗാനം എഴുതിയത് ഒ.എന്‍.വി കുറുപ്പാണ്. കെ.പി.എന്‍ പിള്ളയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീതം നല്‍കിയത്. പി. ചന്ദ്രകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ഉയരും ഞാന്‍ നാടാകെ’ എന്ന സിനിമയില്‍ മോഹന്‍ലാല്‍, എം.ജി സോമന്‍, വേണു നാഗവള്ളി, അരുണ, ചിത്ര എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.