LiveTV

Live

Entertainment

സന്തോഷ് കീഴാറ്റൂര്‍ നായകനായ ‘മോപ്പാള’ ഇംഗ്ലണ്ടിലെ ചലച്ചിത്ര മേളയിലേക്ക്

സന്തോഷ് കീഴാറ്റൂര്‍ നായകനായ ‘മോപ്പാള’ ഇംഗ്ലണ്ടിലെ  ചലച്ചിത്ര മേളയിലേക്ക്

സന്തോഷ് കീഴാറ്റൂര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ‘മോപ്പാള’ ഇംഗ്ലണ്ടിലെ ഫസ്റ്റ് ടൈം ഫിലിം മേക്കേഴ്‌സ് സെഷൻ ചലച്ചിത്ര മേളയിലേക്ക്. വനശ്രീ ക്രീയേഷൻസിന്റെ ബാനറിൽ കെ. എൻ. ബേത്തൂർ നിർമ്മിച്ച്, സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്‌ത മോപ്പാള എന്ന സിനിമ ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ്‌വർക്‌സ് സംഘടിപ്പിക്കുന്ന ഫസ്റ്റ് ടൈം ഫിലിം മേക്കേഴ്‌സ് സെഷൻ എന്ന ചലച്ചിത്ര മേളയിലേയ്‌ക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 23 മുതൽ മാർച്ച് 1 വരെയായി ഇംഗ്ലണ്ടിലെ പൈൻ വുഡ് സ്റ്റുഡിയോയിലായിരിയ്‌ക്കും മേള നടക്കുന്നത്.

ഋതേഷ് അരമന, സോണിയ മൽഹാർ, പ്രജ്ഞ ആർ കൃഷ്ണ, മാസ്റ്റർ ദേവ നന്ദൻ, ബേബി ആർദ്ര ബി. കെ, ദേവീ പണിക്കർ, പ്രഭ അശ്വതി, രഞ്ജിരാജ് കരിന്തളം, മാസ്റ്റർ അനന്ദുനാരായണൻ, വിനോദ് ആലന്തട്ട, പ്രമോദ്, സുരേഷ് പള്ളിപ്പാറ, സുഭാഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

തിരക്കഥ: ഉപേന്ദ്രൻ മടിക്കൈ, ക്യാമറ: അഭിലാഷ് കരുണാകരൻ, പ്രശാന്ത് ഭവാനി, സംഗീതം: ശ്രീജിത്ത് നീലേശ്വർ, എഡിറ്റിംഗ്: ദിനിൽ ചെറുവത്തൂർ, പി. ആർ. ഓ.: നിർമൽ ബേബി വർഗീസ്, ലൊക്കേഷൻ സൗണ്ട്: തോമസ് കുരിയൻ, കല: മധു കല കാരിയിൽ, പ്രജിൻ മാട്ടൂൽ, മേക്കപ്പ്: വിനീഷ് ചെറുകാനം, പീയൂഷ്, ആലാപനം: ഉമേഷ് നീലേശ്വർ, സ്റ്റിൽസ്: വിഷ്ണു ബി. എ., ഹെലിക്യാം: വിനീഷ് റെയിൻബോ, ഡിസൈൻസ്: കാസബ്ലാങ്ക ഫിലിം ഫാക്ടറി. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ റിലീസ് ചെയ്യും.