LiveTV

Live

Entertainment

മമ്മൂട്ടിയോടൊത്ത് ആദ്യമായി മഞ്ജു വാര്യർ; ‘ദ പ്രീസ്റ്റ്’  സംവിധാനം ചെയ്യുന്നത് ജോഫിൻ ടി ചാക്കോ  

മമ്മൂട്ടിയോടൊത്ത് ആദ്യമായി മഞ്ജു വാര്യർ; ‘ദ പ്രീസ്റ്റ്’  സംവിധാനം ചെയ്യുന്നത് ജോഫിൻ ടി ചാക്കോ  

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ ലേഡി സുപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിയോടൊത്ത് അഭിനയിക്കുന്ന ചിത്രത്തിൽ നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിൽ കൈതി, രാക്ഷസൻ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയയായി ബേബി മോണിക്ക ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും, ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.

ജഗദീഷ് , രമേഷ് പിഷാരടി, ശിവദാസ് കണ്ണൂർ, ശിവജി ഗുരുവായൂർ, ദിനേശ് പണിക്കർ, നസീർ  സംക്രാന്തി, മധുപാൽ, ടോണി,  സിന്ധു വർമ്മ, അമേയ ( കരിക്ക് ) തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.