LiveTV

Live

Entertainment

പൗരത്വ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യമായി പുറത്തിറങ്ങിയ ‘സ്‌ട്രീറ്റോക്രസി’ റാപ് വീഡിയോ ശ്രദ്ധേയമാകുന്നു

പൗരത്വ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യമായി പുറത്തിറങ്ങിയ ‘സ്‌ട്രീറ്റോക്രസി’ റാപ് വീഡിയോ ശ്രദ്ധേയമാകുന്നു

പൗരത്വ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പുറത്തിറങ്ങിയ 'സ്‌ട്രീറ്റോക്രസി' റാപ് വീഡിയോ ശ്രദ്ധേയമാകുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി റാപ് സംഗീതത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി വിഷയം അവതരിപ്പിക്കുന്ന സ്‌ട്രീറ്റോക്രസി, ഒ സ പ്രാ ക (ഒരു സംഘം പ്രാചീന കവികൾ) ടീമാണ് പുറത്തിറക്കിയിരിക്കുന്നത്.

സി.എ.എ-എൻ.ആർ.സി വിരുദ്ധ സമരങ്ങളും പ്രക്ഷോഭങ്ങളും രാജ്യത്ത് ശക്തിയാർജിച്ച് വരുന്ന ഘട്ടത്തിൽ ബഹുജനങ്ങളെ ശക്തമായി തെരുവിലേക്ക് ക്ഷണിക്കുകയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച യൂട്യൂബിൽ റിലീസായ 'സ്ട്രീറ്റോക്രസി'.

ജാമിഅ മില്ലിയ സമരനായികമാരായ ലദീദാ ഫർസാനയും ആയിഷ റെന്നയും ചേർന്ന് സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്ത സ്‌ട്രീറ്റോക്രസി, എക്സ്പാറ്റ് അലൈവാണ് നിര്‍മിച്ചിരിക്കുന്നത്. ഷുമൈസ് മനോഷ് എന്നിവർ പാടുന്ന റാപ് സോങിന്റെ വരികൾ എഴുതിയതും ജാമിഅ മില്ലിയ മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയായ ഷുമൈസ് തന്നെയാണ്. സ്‌ക്രിപ്റ്റ് തയ്യാറാക്കിയ റമീസുദ്ധീനാണ് ക്യാമറ, എഡിറ്റിങ് നിർവഹിച്ചത്. അജ്മൽ അസീസ്, മുഖ്താർ, അസീം, കാമിൽ, മുഷ്താഖ് എന്നിവർ പിന്നണിയിലുള്ള വീഡിയോ ഇതിനകം തന്നെ വലിയ ശ്രദ്ധനേടി കഴിഞ്ഞു. ഒ.സ.പ്രാ.ക യുടെ ബദലിസ്താൻ എന്ന മ്യൂസിക് വിഡീയോയും ഫാഷിസ്റ്റ് വിരുദ്ധ ആവിഷ്കാരമെന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു.