LiveTV

Live

Entertainment

മെഗാഹിറ്റ് ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട്; കുഞ്ചാക്കോ ബോബനും ജോജു ജോർജും പ്രധാന വേഷത്തില്‍

മെഗാഹിറ്റ് ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട്; കുഞ്ചാക്കോ ബോബനും ജോജു ജോർജും പ്രധാന വേഷത്തില്‍

സൂപ്പർഹിറ്റ് ചിത്രം ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കോലഞ്ചേരിയിൽ ആരംഭിച്ചു. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ, യമ, അനിൽ നെടുമങ്ങാട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ്.

മെഗാഹിറ്റ് ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട്; കുഞ്ചാക്കോ ബോബനും ജോജു ജോർജും പ്രധാന വേഷത്തില്‍

മലയാളത്തിലെ ശ്രദ്ധേയ താരങ്ങളെ കൂടാതെ ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അൻവർ അലി എഴുതിയ വരികൾക്ക് സംഗീതം നിർവഹിക്കുന്നത് വിഷ്ണു വിജയാണ്. മഹേഷ് നാരായൺ എഡിറ്റിംഗും റോണി സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. സമീറ സനീഷാണ് കോസ്റ്റ്യൂംസ് ഒരുക്കുന്നത്. നിശ്ചല ഛായാഗ്രഹണം അനൂപ് ചാക്കോ.

സംവിധായകന്‍ രഞ്ജിത്, ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാർ, വട്ടവട, കൊട്ടക്കാംബൂർ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. സിനിമയുടെ പേരും മറ്റു വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടും എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.