LiveTV

Live

Entertainment

‘ദീപികയുടെയൊക്കെ രാഷ്ട്രീയം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം’

ദീപികക്കെതിരെ പരസ്യമായി രംഗത്ത് വരുന്ന ആദ്യത്തെ മുതിർന്ന നേതാവാണ് സ്മൃതി ഇറാനി

‘ദീപികയുടെയൊക്കെ രാഷ്ട്രീയം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം’

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ജെ.എൻ.യു സന്ദർശനത്തെ ചൊല്ലിയുള്ള ചർച്ച അവസാനിക്കുന്നില്ല. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഏറ്റവും ഒടുവിലായി ദീപിക പദുക്കോണിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ദീപികയുടെ രാഷ്ട്രീയം എന്താണെന്ന് നേരത്തെ തന്നെ വ്യക്തമായതാണെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്.

ജെ.എൻ.യു ക്യാമ്പസിൽ രാത്രിയുടെ മറവിൽ വിദ്യാർഥികൾക്ക് നേരെ നടന്ന ക്രൂരാതിക്രമത്തിനെതിരെ ദേശവ്യാപകമായി പ്രതിഷേധം പുകയുന്നതിനിടെയാണ്, ബോളിവുഡ് താരം ക്യാമ്പസിലെത്തുന്നത്. എന്നാൽ സന്ദർശനം ബി.ജെ.പിയുൾപ്പടെയുള്ള പാർട്ടികളെ ചൊടിപ്പിക്കുകയായിരുന്നു. സിനിമാ പ്രമോഷന്റെ ഭാഗമായാണ് താരം ജെ.എൻ.യുവിൽ എത്തിയതെന്ന് ചില കേന്ദ്രങ്ങൾ ആരോപിച്ചു.

‘ദീപികയുടെയൊക്കെ രാഷ്ട്രീയം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം’

പത്രം വായിക്കുന്ന ആർക്കും ദീപികയുടെ രാഷ്ട്രീയം അറിയുന്നതാണെന്നാണ് സ്മൃതി ഇറാനി ചെന്നെെയിൽ പറഞ്ഞത്. സി.ആർ.പിഎഫ് ജവാൻമാർ കൊല്ലപ്പെടുമ്പോൾ അത് ആഘോഷിക്കുന്നവരുടെ കൂടെയാണ് അവരുള്ളതെന്നും മന്ത്രി പറഞ്ഞു. ‘തുക്ടേ തുക്ടേ ഗ്യാങ്ങിന്റെ കൂടെ ചേരാനുള്ള അവകാശം ദീപികക്ക് ഉണ്ടെന്നും അവർ പറഞ്ഞു.

ദീപികക്കെതിരെ പരസ്യമായി രംഗത്ത് വരുന്ന ആദ്യത്തെ മുതിർന്ന നേതാവാണ് സ്മൃതി ഇറാനി. ജെ.എൻ.യു സന്ദർശനത്തിന് ശേഷം ദീപിക പദുക്കോണിന്റെ പുതിയ ചിത്രം ‘ചാപക്കി’ന് എതിരെ ബഹിഷ്ക്കരണാഹ്വാനവുമായി വലതുപക്ഷ കേന്ദ്രങ്ങൾ രംഗത്തെത്തിയിരുന്നു.