LiveTV

Live

Entertainment

പുതിയ മേക്ക് ഓവറില്‍ പാര്‍വതി; ഉറൂബിന്റെ രാച്ചിയമ്മ വെള്ളിത്തിരയിലേക്ക്‌ 

പാര്‍വതിക്കൊപ്പം ആസിഫ് അലിയും ചിത്രത്തിലുണ്ട്. ടേക്ക് ഓഫ്, ഉയരെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് രാച്ചിയമ്മ

പുതിയ മേക്ക് ഓവറില്‍ പാര്‍വതി; ഉറൂബിന്റെ രാച്ചിയമ്മ വെള്ളിത്തിരയിലേക്ക്‌ 

നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമ ലോകത്ത് തന്റേതായ ഇടം നേടിയ അഭിനേത്രിയാണ് പാര്‍വതി തിരുവോത്ത്. ഉയരെ എന്ന ചിത്രത്തിന് ശേഷം മറ്റൊരു വ്യത്യസ്ത കഥാപാത്രമായും അതിനായി മറ്റൊരു ഗെറ്റപ്പിലുമാണ് പാര്‍വതി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥയെ ആസ്പദമാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമയിലെ പ്രധാന കഥാപാത്രമായാണ് പാര്‍വതി എത്തുന്നത്. കഥാപാത്രത്തിന്റെ പേരും രാച്ചിയമ്മ എന്നുതന്നെ. മുന്നറിയിപ്പ്, കാര്‍ബണ്‍ എന്നീ ചിത്രത്തിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് രാച്ചിയമ്മ.

പാര്‍വതിക്കൊപ്പം ആസിഫ് അലിയും ചിത്രത്തിലുണ്ട്. ടേക്ക് ഓഫ്, ഉയരെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് രാച്ചിയമ്മ. വേണു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിക്കുന്നത്. പീരുേേമണ് ചിത്രത്തിന്റെ ലൊക്കേഷന്‍.