LiveTV

Live

Entertainment

നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തിവെക്കണമെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തിവെക്കണമെന്ന് ദിലീപ്

നടിയെ അക്രമിച്ച കേസില്‍ വീണ്ടും കോടതിയെ സമീപിച്ച് ദിലീപ്. കേസിലെ വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.

ആക്രമണ ദൃശ്യങ്ങളെ കുറിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് വരുന്നതുവരെ വിചാരണ നിർത്തിവെക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹരജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസില്‍ സാക്ഷിവിസ്താരം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നേരത്തെ വിചാരണക്കോടതിയിലും ദിലീപ് ഹര്‍ജി നല്‍കിയിരുന്നു.