സുഡാനിക്ക് ശേഷം സക്കരിയ; ഹലാല്‍ ലൗ സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്
മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്കാരമടക്കം നിരവധി നേട്ടങ്ങള്‍ കൊയ്ത സുഡാനി ടീമില്‍ നിന്നുമുള്ള ചിത്രമായതുകൊണ്ട് വളരെ പ്രതീക്ഷയോടെയാണ് ഏവരും ചിത്രത്തെ ഉറ്റുനോക്കുന്നത്

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലൌ സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്കാരമടക്കം നിരവധി നേട്ടങ്ങള്‍ കൊയ്ത സുഡാനി ടീമില്‍ നിന്നുമുള്ള ചിത്രമായതുകൊണ്ട് വളരെ പ്രതീക്ഷയോടെയാണ് ഏവരും ചിത്രത്തെ ഉറ്റുനോക്കുന്നത്. വിഷു റിലീസായി പ്രേക്ഷകരിലേക്ക് ഹലാല്‍ ലൌ സ്റ്റോറിയെത്തും.

സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥ തയാറാക്കിയ മുഹ്സിന് പരാരിയും സംവിധായകന് സക്കരിയയും ചേര്‍ന്ന് തന്നെയാണ് ഹലാല്‍ ലൌ സ്റ്റോറിയും എഴുതിയിരിക്കുന്നത്. ആഷിക് അബു, ജസ്ന ആഷിന്, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അജയ് മേനോന് ആദ്യമായി ഛായാഗ്രകനാകുന്ന ചിത്രം കൂടിയാണ് ഹലാല്‍ ലൌ സ്റ്റോറി. ബിജിപാലും ഷഹബാസ് അമനും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

ഇന്ദ്രജിത് സുകുമാരന്‍, ജോജു ജോര്‍ജ്, സൌബിന്‍ ഷാഹിര്‍, പാര്‍വതി തുരുവോത്ത്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്, അഭിരാം തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഒ.ഡി.എം, പപ്പായ ഫിലിംസ്, അവര്‍ഹുഡ് തുടങ്ങിയവരാണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്.

Adjust Story Font
16