LiveTV

Live

Entertainment

കരാര്‍ ലംഘിച്ച് ഷെയ്ന്‍ പ്രതിഫലം ആവശ്യപ്പെട്ടു; കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ

45 ലക്ഷം രൂപ നിർമാതാവ് വാഗ്ദാനം ചെയ്തുവെന്ന ഷെയ് നിന്റെ വാദം തെറ്റെന്നും നിര്‍മാതാക്കള്‍ പറഞ്ഞു

കരാര്‍ ലംഘിച്ച് ഷെയ്ന്‍ പ്രതിഫലം ആവശ്യപ്പെട്ടു; കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ

ഷെയ്ൻ കരാർ ലംഘിച്ച് പ്രതിഫലം ആവശ്യപ്പെട്ടതിന് കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ. ഉല്ലാസം സിനിമയുടെ പ്രതിഫലം സംബന്ധിച്ച് ഷെയ്ൻ നിഗം കള്ളം പ്രചരിപ്പിക്കുന്നു എന്ന് നിർമാതാക്കൾ ആരോപിച്ചു. ഷൂട്ടിംഗ് പൂർത്തിയായ ഉല്ലാസം സിനിമയ്ക്ക് നൽകിയത് 25 ലക്ഷം രൂപയാണ്. ഇത് സംബന്ധിച്ച രേഖകൾ അസോസിയേഷനിലുണ്ട്. ആവശ്യമെങ്കില്‍ ഇവ പുറത്തുവിടും. 45 ലക്ഷം രൂപ നിർമാതാവ് വാഗ്ദാനം ചെയ്തുവെന്ന ഷെയ് നിന്റെ വാദം തെറ്റെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

ഷെയ്ന്‍ നിഗത്തിനെതിരെ കൂടുതല്‍ നടപടികള്‍; ഇതര ഭാഷാ സിനിമകളിലും വിലക്ക്
Also Read

ഷെയ്ന്‍ നിഗത്തിനെതിരെ കൂടുതല്‍ നടപടികള്‍; ഇതര ഭാഷാ സിനിമകളിലും വിലക്ക്

അതേസമയം താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. ഷെയ്ന്‍ നിഗം വിഷയം യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. യോഗത്തില്‍ പങ്കെടുക്കണമെന്ന് ഷെയ്നിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഉല്ലാസം സിനിമ ഡബ്ബ് ചെയ്ത് കൊടുക്കാത്തതിന്റെ കാരണങ്ങള്‍ തുടങ്ങിയവ ഷെയിനില്‍ നിന്ന് ഭാരവാഹികള്‍ ചോദിച്ചറിയും. ആവശ്യപ്പെട്ട പണം നല്‍കാതെ ഉല്ലാസം സിനിമ ഡബ്ബ് ചെയ്ത് നല്‍കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഷെയ്ന്‍.

മയക്കുമരുന്ന് ആരോപണത്തില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ഷെയ്ന്‍ നിഗം
Also Read

മയക്കുമരുന്ന് ആരോപണത്തില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ഷെയ്ന്‍ നിഗം