LiveTV

Live

Entertainment

ബി.ജെ.പി പ്രചരണം പാളി; ദീപികയു​ടെ ട്വിറ്റർ ഫോളോവേഴ്​സിൽ വന്‍‌ വർധനവ്

ബി.ജെ.പിയുടെ പ്രചാരണത്തിന്​ ബദലായി ഐ സ്​റ്റാ​ൻഡ്​ വിത്ത്​ ദീപിക എന്ന പേരിൽ കാമ്പയിന്‍ തുടങ്ങിയിരുന്നു.

ബി.ജെ.പി പ്രചരണം പാളി; ദീപികയു​ടെ ട്വിറ്റർ ഫോളോവേഴ്​സിൽ വന്‍‌ വർധനവ്

ജെ.എൻ.യു വിദ്യാർഥികളെ പിന്തുണച്ച്​ രംഗത്തെത്തിയതിന്​ പിന്നാലെ ബോളിവുഡ്​ താരം ദീപിക പദുകോണിന്റെ ട്വിറ്റര്‍ ഫോളോ ചെയ്യുന്നവരില്‍ വര്‍ദ്ധനവ്. കഴിഞ്ഞ ഒരു ദിവസം മാത്രം 40,000 പേരാണ്​ ദീപികയെ ട്വിറ്ററിൽ പുതുതായി ഫോളോ ചെയ്യാനെത്തിയത്​​. 26.8 മില്യൺ ആളുകളാണ് നിലവിൽ​ ദീപികയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്​. ബി.ജെ.പിയുടെ പ്രചാരണത്തിന്​ ബദലായി ഐ സ്​റ്റാ​ൻഡ്​ വിത്ത്​ ദീപിക എന്ന പേരിൽ കാമ്പയിന്‍ തുടങ്ങിയിരുന്നു.

ജെ.എൻ.യു വിദ്യാർഥികളെ പിന്തുണച്ച്​ രംഗത്തെത്തിയതിന്​ പിന്നാലെ വലിയ കുപ്രചാരണമാണ്​ ട്വിറ്ററിൽ ബി.ജെ.പി നേതാക്കൾ നടത്തിയത്​. ദീപികയേയും അവരുടെ സിനിമയായ ചപകും ബഹിഷ്​കരിക്കണമെന്നും അവരുടെ ട്വിറ്റർ അക്കൗണ്ട്​ ഫോളോ ചെയ്യുന്നത്​ ഒഴിവാക്കണമെന്നും ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന നടിയാണ്​ ദീപിക. രണ്ടാം സ്ഥാനത്തുള്ള പ്രിയങ്ക ചോപ്രയേക്കാൾ പത്ത്​ ലക്ഷം ഫോളോവേഴ്​സ്​​ ദീപികക്ക്​ കൂടുതലാണ്​. അനുഷ്​ക ശർമ്മ, അലിയ ഭട്ട്​ എന്നീ താരങ്ങളേക്കാൾ അമ്പത്​ ലക്ഷം​ ഫോളോവേഴ്​സും​ ദീപികക്ക്​ അധികമാണ്​​.