LiveTV

Live

Entertainment

അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്; ഷെയ്ന്‍ നിഗം വിഷയം പ്രധാന ചര്‍ച്ചയാകും

കൊച്ചിയില്‍ ഇന്ന് വൈകിട്ടാണ് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേരുന്നത്

അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്; ഷെയ്ന്‍ നിഗം വിഷയം പ്രധാന ചര്‍ച്ചയാകും

താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. ഷെയ്ന്‍ നിഗം വിഷയം യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. യോഗത്തില്‍ പങ്കെടുക്കണമെന്ന് ഷെയ്നിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മനോരോഗി പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഷെയ്ന്‍; സ്വീകാര്യമല്ലെന്ന് നിര്‍മാതാക്കള്‍, തര്‍ക്കങ്ങള്‍ ഉടന്‍ തീരില്ല
Also Read

മനോരോഗി പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഷെയ്ന്‍; സ്വീകാര്യമല്ലെന്ന് നിര്‍മാതാക്കള്‍, തര്‍ക്കങ്ങള്‍ ഉടന്‍ തീരില്ല

കൊച്ചിയില്‍ ഇന്ന് വൈകിട്ടാണ് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേരുന്നത്. ഷെയ്‍ന്‍ വിഷയത്തിന് പുറമെയുള്ള കാര്യങ്ങളും യോഗത്തിന്റെ അജണ്ടയിലുണ്ട്. അവസാന അജണ്ട ആയാണ് ഷെയിന്‍ വിഷയം ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിഷയം ചര്‍ച്ചക്കെടുക്കുമ്പോള്‍ യോഗത്തിന് ഹാജരാകാന്‍ ഷെയിനോട് നിര്‍ദേശിച്ചിട്ടുണ്ട്. വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ നിര്‍മാതാക്കള്‍ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം. ഉല്ലാസം സിനിമ ഡബ്ബ് ചെയ്ത് കൊടുക്കാത്തതിന്റെ കാരണങ്ങള്‍ തുടങ്ങിയവ ഷെയിനില്‍ നിന്ന് ഭാരവാഹികള്‍ ചോദിച്ചറിയും. ആവശ്യപ്പെട്ട പണം നല്‍കാതെ ഉല്ലാസം സിനിമ ഡബ്ബ് ചെയ്ത് നല്‍കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഷെയ്ന്‍.

മയക്കുമരുന്ന് ആരോപണത്തില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ഷെയ്ന്‍ നിഗം
Also Read

മയക്കുമരുന്ന് ആരോപണത്തില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ഷെയ്ന്‍ നിഗം

അതേസമയം അമ്മ എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും ഷെയ്ന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിനിമ ഡബ്ബ് ചെയ്ത് നല്‍കാതെ ഒരുവിധത്തിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചക്കും തയ്യാറല്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട്. ഷെയ്നെ അനുനയിപ്പിച്ച് ഡബ്ബിങ് പൂര്‍ത്തീകരിക്കാനാകും അമ്മയുടെയും ശ്രമം. ഇതിന് ശേഷം കരാറിലെ പ്രശ്നങ്ങളും ഉപേക്ഷിച്ച സിനിമകള്‍ വീണ്ടും തുടങ്ങുന്നതിനെക്കുറിച്ചും നിര്‍മാതാക്കളോട് സംസാരിക്കാനാണ് അമ്മയുടെ തീരുമാനം. ലൊക്കേഷനില്‍ താരങ്ങള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്ന നിര്‍മാതാക്കളുടെ ആരോപണവും യോഗത്തില്‍ ചര്‍ച്ചയാകും.

ഷെയ്ന്‍ നിഗത്തിനെതിരെ കൂടുതല്‍ നടപടികള്‍; ഇതര ഭാഷാ സിനിമകളിലും വിലക്ക്
Also Read

ഷെയ്ന്‍ നിഗത്തിനെതിരെ കൂടുതല്‍ നടപടികള്‍; ഇതര ഭാഷാ സിനിമകളിലും വിലക്ക്