LiveTV

Live

Entertainment

കലിപ്പ് ലുക്കില്‍ സൂര്യ, നായിക അപര്‍ണ ബാലമുരളി; സൂരാരൈ പൊട്രുവിന്റെ ടീസര്‍ കാണാം

സൂര്യയുടെ 38-ാം സിനിമയാണ് ഇത്

 കലിപ്പ് ലുക്കില്‍ സൂര്യ, നായിക അപര്‍ണ ബാലമുരളി; സൂരാരൈ പൊട്രുവിന്റെ ടീസര്‍ കാണാം

സൂര്യ നായകനായ 'സൂരാരൈ പൊട്രു' എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. എയര്‍ ലൈന്‍ കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥന്റെ ജീവിത കഥയാണ് ചിത്രത്തിന് ആധാരമെന്നാണ് റിപ്പോര്‍ട്ട്. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറില്‍ സൂര്യ തകര്‍ത്താടിയിരിക്കുകയാണ്. സൂര്യയുടെ 38-ാം സിനിമയാണ് ഇത്. മലയാളിയായ അപര്‍ണ ബാലമുരളി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

സുധാ കൊങ്കര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാക്കി ഷെറോഫ്, മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.ജി.വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ ടെയിന്‍മെന്റിസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

 കലിപ്പ് ലുക്കില്‍ സൂര്യ, നായിക അപര്‍ണ ബാലമുരളി; സൂരാരൈ പൊട്രുവിന്റെ ടീസര്‍ കാണാം

'ഇരുടി സുട്രു'വിന്റെ സംവിധായിക സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണ ബാലമുരളിയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. രാജീവ് മേനോന്‍ സംവിധാനം ചെയ്ത സര്‍വ്വം താളമയമായിരുന്നു അപര്‍ണയുടെ ആദ്യ തമിഴ് ചിത്രം.