‘അതൊരു വെടക്ക് കോളജാണ്’: ജെ.എന്‍.യുവിന് പിന്തുണയുമായി വാങ്ക് ടീം
ചിത്രത്തിലെ ഒരു രംഗം പോസ്റ്റ് ചെയ്താണ് ജെ.എൻ.യുവിന് വാങ്ക് ടീം പിന്തുണ പ്രഖ്യാപിച്ചത്.
ജെ.എൻ.യുവിലെ വിദ്യാർഥികൾക്ക് പിന്തുണയുമായി വാങ്ക് ടീം. ചിത്രത്തിലെ ഒരു രംഗം പോസ്റ്റ് ചെയ്താണ് ജെ.എൻ.യുവിന് വാങ്ക് ടീം പിന്തുണ പ്രഖ്യാപിച്ചത്.
ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാങ്ക്. അനശ്വര രാജനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തനിക്ക് ജെ.എൻ.യുവിൽ പഠിക്കാനാണ് താത്പര്യം എന്ന് അനശ്വരയുടെ കഥാപാത്രം പറയുമ്പോൾ, അതൊരു വെടക്ക് കോളജ് ആണെന്ന് കൂടെയുള്ള കഥാപാത്രം പറയുന്നു. ജവഹർലാൽ നെഹ്റുവിന്റെ പേരുള്ളതുകൊണ്ടാണോ എന്ന് അനശ്വരയുടെ കഥാപാത്രം ചോദിക്കുന്നു. പിന്നാലെ ജെ.എൻ.യുവിനൊപ്പം എന്നെഴുതിക്കാണിക്കുന്നു.
സംവിധായകന് വി.കെ പ്രകാശിന്റെ മകളാണ് കാവ്യ പ്രകാശ്. ഷബ്ന മുഹമ്മദാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. അര്ജുന് രവിയാണ് ഛായാഗ്രഹണം. സംഗീതം ഔസേപ്പച്ചന്. 7ജെ ഫിലിംസിന്റേയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറിൽ സിറാജുദീനും ഷബീർ പഠാനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.