LiveTV

Live

Entertainment

വീണ്ടും റൗഡി ബേബിക്ക് ചുവട് വച്ച് സായ് പല്ലവി; കയ്യടിയുമായി സഹതാരങ്ങളും ആരാധകരും

സാരിയില്‍ സുന്ദരിയായി സ്വതസിദ്ധമായ ചിരിയോടെയാണ് താരമെത്തിയത്

 വീണ്ടും റൗഡി ബേബിക്ക് ചുവട് വച്ച് സായ് പല്ലവി; കയ്യടിയുമായി സഹതാരങ്ങളും ആരാധകരും

2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വിഡിയോ എന്ന റെക്കോഡ് നേടിയെടുത്ത പാട്ടായിരുന്നു മാരി 2വിലെ റൗഡി ബേബി .ധനുഷിന്റെയും സായ് പല്ലവിയുടെയും മത്സരിച്ചുള്ള നൃത്തച്ചുവടുകള്‍ തന്നെയായിരുന്നു ഗാനത്തിന്റെ ഹൈലൈറ്റ്. തമിഴകവും കടന്ന് വളരെ പെട്ടെന്ന് റൌഡി ബേബി ഹിറ്റായി. ഗാനമേളകളിലും കോളേജ് ചടങ്ങുകളിലും കല്യാണത്തിനുമെല്ലാം റൌഡി ബേബി ഓളം തീര്‍ത്തു. ഇപ്പോഴിതാ ഗാനത്തിന് വീണ്ടും ചുവട് വച്ചിരിക്കുകയാണ് സായ് പല്ലവി. ബിഹൈന്‍ഡ് വുഡ്സിന്റെ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നടി. സാരിയില്‍ സുന്ദരിയായി സ്വതസിദ്ധമായ ചിരിയോടെയാണ് താരമെത്തിയത്.

2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വീഡിയോ; 71 കോടി കാഴ്ചക്കാരുമായി റൗഡി ബേബി 
Also Read

2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വീഡിയോ; 71 കോടി കാഴ്ചക്കാരുമായി റൗഡി ബേബി 

അവതാരകയുടെ ആവശ്യപ്രകാരമാണ് സായ് പല്ലവി റൗഡി ബേബിയ്ക്ക് ചുവട് വച്ചത്. അതിരന്‍ എന്ന സിനിമയിലെ അഭിനയത്തിന് മലയാളത്തിലെ മികച്ച നടിക്കുന്ന അവാര്‍ഡ് സായി പല്ലവിക്കായിരുന്നു ലഭിച്ചത്. അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷമാണ് സായി റൗഡി ബേബിക്ക് ചുവട് വച്ചത്. ധനുഷ്, നിവിന്‍ പോളി, മഞ്ജു വാര്യര്‍,ശിവകാര്‍ത്തികേയന്‍, അമല പോള്‍ തുടങ്ങി തെന്നിന്ത്യയിലെ താരങ്ങളെല്ലാം അണിനിരന്ന വേദിയിലാണ് സായിയുടെ പ്രകടനം.

റെക്കോർഡ് തകർത്ത് സായ് പല്ലവിയും ധനുഷും; റൗഡി ബേബി യു ട്യൂബിലൂടെ മാത്രം കണ്ടത് ഇരുപത് കോടിയിലേറെ പേര്‍
Also Read

റെക്കോർഡ് തകർത്ത് സായ് പല്ലവിയും ധനുഷും; റൗഡി ബേബി യു ട്യൂബിലൂടെ മാത്രം കണ്ടത് ഇരുപത് കോടിയിലേറെ പേര്‍

റൗഡി ബേബിയുടെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ പുതിയ ‘ട്രെന്റ് ബേബി’
Also Read

റൗഡി ബേബിയുടെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ പുതിയ ‘ട്രെന്റ് ബേബി’