LiveTV

Live

Entertainment

യുവസംവിധായകന്‍ വിവേക് ആര്യന്‍ അന്തരിച്ചു

ഓര്‍മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിവേക്.

യുവസംവിധായകന്‍ വിവേക് ആര്യന്‍ അന്തരിച്ചു

വാഹനാപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന സംവിധായകന്‍ വിവേക് ആര്യന്‍ അന്തരിച്ചു. ഓര്‍മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിവേക്. ജിത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം മറിഞ്ഞു. വിവേക് ആര്യന്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ അമൃതയുടെ കൈയ്‌ക്ക്‌ പരിക്കേറ്റിരുന്നു.

വിവേക് ആര്യന്‍ പരസ്യ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.

മുഖംമൂടിയണിഞ്ഞ ഭീരുക്കള്‍ ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഉറങ്ങില്ല: ടൊവിനോ
Also Read

മുഖംമൂടിയണിഞ്ഞ ഭീരുക്കള്‍ ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഉറങ്ങില്ല: ടൊവിനോ