LiveTV

Live

Entertainment

ദീപികയുടെ ഛപാക് വിവാദത്തില്‍; തിരക്കഥ മോഷ്ടിച്ചെന്ന ആരോപണവുമായി എഴുത്തുകാരന്‍ രാകേഷ് ഭാരതി

കോപ്പിറൈറ്റ് ലംഘനത്തിന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ദീപികക്കും സംവിധായിക മേഘ്ന ഗുല്‍സാറിനെതിരെയും രാകേഷ് മുംബൈ ഹൈക്കോടതിയില്‍ പരാതി നല്‍കി

ദീപികയുടെ ഛപാക് വിവാദത്തില്‍; തിരക്കഥ മോഷ്ടിച്ചെന്ന ആരോപണവുമായി എഴുത്തുകാരന്‍ രാകേഷ് ഭാരതി

ക്രൂരമായ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥയെ ആസ്പദമാക്കി മേഘ്ന ഗുല്‍സാര്‍ ഒരുക്കുന്ന ഛപാക് റിലീസിന് തൊട്ട് മുമ്പ് മോഷണ വിവാദത്തില്‍. തന്റെ തിരക്കഥ മോഷ്ടിച്ചാണ് ഛപാക് ഒരുക്കിയതെന്ന അവകാശവാദവുമായി എഴുത്തുകാരന്‍ രാകേഷ് ഭാരതി രംഗത്തെത്തി. കോപ്പിറൈറ്റ് ലംഘനത്തിന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ദീപികക്കും സംവിധായിക മേഘ്ന ഗുല്‍സാറിനെതിരെയും രാകേഷ് മുംബൈ ഹൈക്കോടതിയില്‍ പരാതി നല്‍കി.

ഛപാകിന് പാര്‍വതിയുടെ ‘ഉയരെ’യോട് സാമ്യമുണ്ടോ? മറുപടിയുമായി ദീപിക 
Also Read

ഛപാകിന് പാര്‍വതിയുടെ ‘ഉയരെ’യോട് സാമ്യമുണ്ടോ? മറുപടിയുമായി ദീപിക 

ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം മകനുമായി ചേര്‍ന്ന് സിനിമയാക്കാന്‍ താന്‍ വളരെ മുമ്പ് തന്നെ തീരുമാനിച്ചിരുന്നുവെന്നും ഇതിനായി മെയ് 2015ല്‍ 'ബ്ലാക്ക് ഡേ' എന്ന പേരില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും രാകേഷ് പറയുന്നു. ഐശ്വര്യ റായ്, കങ്കണ റണൗട്ട്, എന്നിവരുമായി ഇതിനായി താന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും രാകേഷ് പറയുന്നു. നിലവില്‍ ഛപാകിന്റെ പിന്നണിയിലുള്ള ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, മ്രിഗ ഫിലിംസ് എന്നിവര്‍ക്ക് സ്‌ക്രിപ്റ്റിന്റെ പകര്‍പ്പ് താന്‍ നല്‍കിയിരുന്നുവെന്നും രാകേഷ് പരാതിയില്‍ പറയുന്നു.എന്നാല്‍ ഇതുപയോഗിച്ച് ഛപാക് എന്ന മറ്റൊരു ചിത്രം നിര്‍മ്മിക്കുകയാണ് അവര്‍ ചെയ്തതെന്നും രാകേഷ് ആരോപിക്കുന്നു.

വീണ്ടും വിസ്മയിപ്പിച്ച് ദീപിക; ഛപാകിന്റെ ട്രെയിലര്‍ എത്തി
Also Read

വീണ്ടും വിസ്മയിപ്പിച്ച് ദീപിക; ഛപാകിന്റെ ട്രെയിലര്‍ എത്തി

ജനുവരി പത്തിനാണ് സിനിമയുടെ റിലീസ്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ യുവാവില്‍ നിന്ന് ആസിഡ് ആക്രമണമേറ്റ ലക്ഷ്മി അഗര്‍വാളിന്റെ യഥാര്‍ത്ഥ ജീവിതമാണ് ചിത്രത്തിനാധാരം. മാല്‍തി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ദീപികയുടെ മേക്കപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു, വിക്രം മാസിയാണ് നായകന്‍.

2005ലായിരുന്നു ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയായത്. പതിനഞ്ചുകാരിയായ ലക്ഷ്മിയെ നദീം ഖാന്‍ എന്ന 32കാരനാണ് ആക്രമിച്ചത്. ആദ്യം തകര്‍ന്നുപോയെങ്കിലും പിന്നീട് അതിനെയെല്ലാം അതിജീവിച്ച ലക്ഷ്മി ഇന്ന് ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ളവര്‍ക്ക് ഒരു പ്രചോദനമാണ്.

 ലക്ഷ്മിയായി ദീപിക പദുക്കോണ്‍; താരത്തിന്റെ മേക്കോവര്‍ കണ്ട് ഞെട്ടി ആരാധകര്‍
Also Read

ലക്ഷ്മിയായി ദീപിക പദുക്കോണ്‍; താരത്തിന്റെ മേക്കോവര്‍ കണ്ട് ഞെട്ടി ആരാധകര്‍