LiveTV

Live

Entertainment

‘ഉണ്ട്, ഉണ്ടില്ല..’; മോദി-അമിത് ഷായുടെ സി.എ.എ നിലപാടിനെ ട്രോളി വീഡിയോ

പൗരത്വ നിയമഭേദഗതിക്കെതിരെ ദേശവ്യാപകമായ പ്രതിഷേധമാണ് തുടർന്നുകൊണ്ടിരിക്കുന്നത്.

‘ഉണ്ട്, ഉണ്ടില്ല..’; മോദി-അമിത് ഷായുടെ സി.എ.എ നിലപാടിനെ ട്രോളി വീഡിയോ

പൗരത്വ നിയമഭേദഗതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രിയും തമ്മിൽ പറഞ്ഞ വെെരുദ്ധ്യങ്ങളെ തുറന്ന് കാണിച്ചുള്ള മ്യൂസിക് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. പാർലമെന്റ് നിയമം പാസാക്കിയതിനെ തുടർന്ന് പൊട്ടിപുറപ്പെട്ട സി.എ.എ - എൻ.ആർ.സി വിരുദ്ധ പ്രക്ഷോഭം ശമിപ്പിക്കാൻ ബി.ജെ.പി സംഘടിപ്പിച്ച സമ്മേളനത്തിൽ മോദി പറഞ്ഞ കാര്യങ്ങളും, ഇതിന് വിരുദ്ധമായുള്ള അമിത് ഷായുടെ വാക്കുകളും ചേർത്തുള്ള വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

സ്റ്റാന്റപ് കൊമേഡിയൻ കുണാൽ കംറയാണ് വീഡിയോ ട്വിറ്ററിലൂടെ ഷെയർ ചെയ്തത്. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെ ‍ഡൽഹി രാംലീല മെെതാനിയിൽ ബി.ജെ.പി വിളിച്ചു ചേർത്ത യോഗത്തിൽ സി.എ.എയെ കുറിച്ച് സർക്കാർ ഒരു തീരുമാനവും എടുത്തില്ലെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

ജനസമ്പര്‍ക്ക പരിപാടിക്കെത്തിയ അമിത് ഷാക്ക് നേരെ ഗോ ബാക്ക് വിളികളുമായി യുവതികള്‍
Also Read

ജനസമ്പര്‍ക്ക പരിപാടിക്കെത്തിയ അമിത് ഷാക്ക് നേരെ ഗോ ബാക്ക് വിളികളുമായി യുവതികള്‍

പൗരത്വ നിയമഭേദഗതിക്കെതിരെ ദേശവ്യാപകമായ പ്രതിഷേധമാണ് തുടർന്നുകൊണ്ടിരിക്കുന്നത്. ഇതിനെ ചെറുക്കുന്നതിനായി വീടുവീടാന്തരം ക്യാമ്പയിൻ നടത്താൻ പദ്ധതിയിട്ടിരുന്നു ബി.ജെ.പി. എന്നാൽ ഡൽഹിയിൽ അമിത് ഷാ നേരിട്ട് പങ്കെടുത്ത ക്യാമ്പയിനിലും പ്രതിഷേധം ഉയർന്നത് ശ്രദ്ധേയമായി. കേരളത്തിലും ബി.ജെ.പിയുടെ സി.എ.എ ക്യാമ്പയിന് തുടക്കത്തിലെ കല്ലുകടിയുണ്ടായി.