‘നമ്മള് മനുഷ്യന്മാരല്ലേ, നമുക്ക് തെറ്റൊക്കെ പറ്റില്ലേ...’ ത്രില്ലടിപ്പിച്ച് അന്വേഷണം ട്രെയിലര്‍
പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കഥ പറഞ്ഞ് പോകുന്ന രീതിയാണ് അന്വേഷണത്തില്‍
ലില്ലി എന്ന പരീക്ഷണ ചിത്രത്തിന് ശേഷം പ്രശോഭ് വിജയന് സംവിധാനം ചെയ്യുന്ന അന്വേഷണത്തിന്റെ ട്രെയിലര്‍ പുറത്ത്. ജയസൂര്യ നായകനായെത്തുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സി.വി സാരധി, മുകേഷ് ആര് മേത്ത, എ.വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഫ്രാന്‍സിസ് തോമസിന്റേതാണ് തിരക്കഥ.
പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കഥ പറഞ്ഞ് പോകുന്ന രീതിയാണ് അന്വേഷണത്തില്‍. ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ വിജയ് ബാബു, ലെന, ശ്രുതി രാമചന്ദ്രന്, ലിയോണ ലിഷോയ് തുടങ്ങി നീണ്ട താരനിരയുണ്ട്. സംഭാഷണങ്ങളും അഡീഷണല്‍ സ്ക്രീന്‍പ്ലേയും രഞ്ജിത് കലമ ശങ്കറും സലിലും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു. സുജിത് വാസുദേവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും അപ്പു ബട്ടത്തിരി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.