LiveTV

Live

Entertainment

"ജെ.എന്‍.യുവില്‍ നടക്കുന്നത് ഹിന്ദുത്വ ഭീകരത"; അനുരാഗ് കശ്യപ്

വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ശ്രമിച്ച അധ്യാപകരെയും ഗുണ്ടകള്‍ തല്ലിച്ചതച്ചെന്ന് വിദ്യാര്‍ഥി യൂണിയന്റെര്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്നു ട്വീറ്റ് ചെയ്തു

"ജെ.എന്‍.യുവില്‍ നടക്കുന്നത് ഹിന്ദുത്വ ഭീകരത"; അനുരാഗ് കശ്യപ്

ഫീസ് വര്‍ധനവിനെതിരെ ജെ.എന്‍.യുവില്‍ നടന്നുവരുന്ന സമരത്തിനിടെ എബിവിപി പ്രവര്‍ത്തകര്‍ സമരക്കാരെ ആക്രമിച്ചതിനെതിരെ സംവിധായകന്‍ അനുരാഗ് കശ്യപ്. ജെ.എന്‍.യുവില്‍ നടക്കുന്നത് ഹിന്ദുത്വ ഭീകരതയാണ് എന്നാണ് അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത്. തലക്ക് പരിക്കേറ്റ ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി വിദ്യാർഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ജെ.എന്‍.യു സര്‍വകലാശാലയിലെ മുഖംമൂടി ആക്രമണത്തെ ഡല്‍ഹി മുഖമന്ത്രി അരവിന്ദ് കേജ്‍രിവാളും അപലപിച്ചു. വിദ്യാര്‍ഥികള്‍ കാമ്പസിനുള്ളില്‍ സുരക്ഷിതരല്ലെങ്കില്‍ എങ്ങനെ നമ്മുടെ രാജ്യം പുരോഗതി നേടുമെന്ന് അദ്ദേഹം ചോദിച്ചു. ജെ.എന്‍.യുവിലെ അക്രമങ്ങള്‍ തന്നെ ഞെട്ടിച്ചു. വിദ്യാര്‍ഥികള്‍ നിഷ്ഠൂരമായി ആക്രമിക്കപ്പെട്ടിരിക്കുന്നു. പോലീസ് പെട്ടെന്നുതന്നെ നടപടിയെടുത്ത് സമാധാനം പുന:സ്ഥാപിക്കണം. വിദ്യാര്‍ഥികള്‍ സര്‍വകലാശാല കാന്പസിനകത്ത് സുരക്ഷിതരല്ലെങ്കില്‍ എങ്ങനെ നമ്മുടെ രാജ്യം പുരോഗതി നേടുമെന്നും കേജ്‍രിവാള്‍ ട്വിറ്ററില്‍ ചോദിച്ചു.

വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ശ്രമിച്ച അധ്യാപകരെയും ഗുണ്ടകള്‍ തല്ലിച്ചതച്ചെന്ന് വിദ്യാര്‍ഥി യൂണിയന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്നു ട്വീറ്റ് ചെയ്തു. എ.ബി.വി.പി ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്നും വെസ്റ്റ് ഗേറ്റിലെ ഹോസ്റ്റല്‍ ലക്ഷ്യമാക്കിയാണ് ഗുണ്ടകള്‍ നീങ്ങുന്നതെന്നും യൂണിയന്‍ ആരോപിച്ചു.

ജനാധിപത്യ രീതിയിലെല്ലാതെ ഫീസ് വര്‍ദ്ധിപ്പിച്ച നിലപാട് ഏകപക്ഷീയമാണെന്നും ഇത്രയും പ്രക്ഷോഭം നടന്നിട്ടും ഒരുവട്ടം പോലും വി.സി വിദ്യാര്‍ഥികളെ കേള്‍ക്കാന്‍ തയ്യാറാവാത്തത് അഗീകരിക്കാനാവില്ലെന്നും വിദ്യാര്‍ഥികള്‍ നേരത്തെ പറഞ്ഞിരുന്നു.