LiveTV

Live

Entertainment

60കാരനായി ഞെട്ടിപ്പിക്കുന്ന ലുക്കില്‍ ദിലീപ്; നാദിര്‍ഷായുടെ സംവിധാനത്തില്‍ പുതിയ ചിത്രമൊരുങ്ങുന്നു

കേശു ഈ വീടിന്റെ നാഥൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയിനറായിരിക്കും

60കാരനായി ഞെട്ടിപ്പിക്കുന്ന ലുക്കില്‍ ദിലീപ്; നാദിര്‍ഷായുടെ സംവിധാനത്തില്‍ പുതിയ ചിത്രമൊരുങ്ങുന്നു

ഒരുമിച്ച് മിമിക്രി കളിച്ച് പിന്നീട് സിനിമയിലേക്ക് വന്നവരാണ് ദിലീപും നാദിര്‍ഷയും. ഉറ്റ സുഹൃത്തുക്കളും കൂടിയാണ് ഇരുവരും. നാദിര്‍ഷാ സംവിധായകന്റെ കുപ്പായമണിഞ്ഞപ്പോള്‍ മുതല്‍ ഒരു ദിലീപ് ചിത്രം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോള്‍ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇരുവരും ഒരുമിക്കുകയാണ്.

ഷെയിനെ വിലക്കിയ സംഭവം; ഞാനീ നാട്ടുകാരനേയല്ലെന്ന് ദിലീപ്
Also Read

ഷെയിനെ വിലക്കിയ സംഭവം; ഞാനീ നാട്ടുകാരനേയല്ലെന്ന് ദിലീപ്

കേശു ഈ വീടിന്റെ നാഥൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയിനറായിരിക്കും. ചിത്രത്തിന്റെ സംഗീതവും നാദിര്‍ഷാ തന്നെയാണ് ഒരുക്കുന്നത്. അടുത്ത വര്‍ഷത്തെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനാണ് തീരുമാനം. 60 വയസുകാരനായിട്ടാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദിലീപിന്റെ പ്രായമായ ലുക്ക് ആണ് ആരെയും അതിശയിപ്പിക്കുന്നതാണ്. ഉര്‍വ്വശിയാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുന്നത്. മലയാള മാസം ചിങ്ങം ഒന്നിന് എന്ന ചിത്രത്തില്‍ ഉര്‍വ്വശിയുടെ സഹോദരി കൂടിയായ കല്‍പന ദിലീപിന്റെ നായികയായിട്ടുണ്ട്.

Happy New Year 😊 Keshu Ee Veedinte Naathan - കേശു ഈ വീടിന്റെ നാഥൻ

Posted by Dileep on Tuesday, December 31, 2019

ഉർവശി ദിലീപിന്റെ ഭാര്യയായിട്ടാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ആണ്. കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, സ്വാസിക, സലിം കുമാര്‍, കോട്ടയം നസീര്‍, അനുശ്രീ, ടിനി ടോം എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

മഞ്ജുവിനോട് ശത്രുതയില്ല, സിനിമ ആവശ്യപ്പെട്ടാല്‍ ഒന്നിച്ചഭിനയിക്കുമെന്ന് ദിലീപ്
Also Read

മഞ്ജുവിനോട് ശത്രുതയില്ല, സിനിമ ആവശ്യപ്പെട്ടാല്‍ ഒന്നിച്ചഭിനയിക്കുമെന്ന് ദിലീപ്