LiveTV

Live

Entertainment

പൗരത്വ നിയമം: ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികളുടെ സമരത്തിന് പിന്തുണയുമായി ചലച്ചിത്ര കലാ പ്രവര്‍ത്തകര്‍

പൗരത്വ നിയമം: ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികളുടെ സമരത്തിന് പിന്തുണയുമായി ചലച്ചിത്ര കലാ പ്രവര്‍ത്തകര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം ചെയ്യുന്ന ദല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ചലച്ചിത്ര, കലാ പ്രവര്‍ത്തകര്‍. പുതുവര്‍ഷദിനമായ ജനുവരി ഒന്നിന് ജാമിഅ മില്ലിയ സര്‍വകലാശാലയിലെ ഗേറ്റ് നമ്പര്‍ ഏഴില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരായ പ്രകാശ് രാജ്, സ്വര ഭാസ്ക്കര്‍, സീഷന്‍ അയ്യൂബ്, സ്റ്റാന്റ് അപ് കൊമേഡിയനായ സഞ്ജയ് രജൌര, റേഡിയോ ജോക്കി സൈമ എന്നിവര്‍ പങ്കെടുക്കും. ജാമിഅ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിക്കുന്നത്.

അതെ സമയം ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നിന്നും ഏറ്റവുമടുത്ത പ്രദേശമായ ഷഹീന്‍ബാഗിലെ വനിതകളുടെ പ്രതിഷേധസമരം തുടര്‍ച്ചയായ പതിനാറാം ദിവസവും കനത്ത തണുപ്പിനെയും ചെറുത്ത് മുന്നേറുകയാണ്. നോയിഡയെയും ദല്‍ഹി തലസ്ഥാനത്തെയും ബന്ധിപ്പിക്കുന്ന ദേശീയപാത തടഞ്ഞാണ് വനിതകളടങ്ങുന്ന ജനങ്ങള്‍ പ്രതിഷേധിക്കുന്നത്.