LiveTV

Live

Entertainment

‘ചാണകത്തില്‍ ചവിട്ടില്ല’: ബി.ജെ.പി നേതാക്കളുടെ ഭീഷണിക്ക് ആഷിഖ് അബുവിന്റെ മറുപടി  

അവഗണിക്കേണ്ടതിനെ അവഗണിക്കാന്‍ പഠിക്കലാണ് അറിവ് എന്ന ചിത്രം പോസ്റ്റ് ചെയ്തായിരുന്നു ആഷിഖിന്റെ മറുപടി.

‘ചാണകത്തില്‍ ചവിട്ടില്ല’: ബി.ജെ.പി നേതാക്കളുടെ ഭീഷണിക്ക് ആഷിഖ് അബുവിന്റെ മറുപടി  

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാക്കള്‍ക്ക് സംവിധായകന്‍ ആഷിഖ് അബുവിന്റെ മറുപടി. ചാണകത്തില്‍ ചവിട്ടില്ലെന്നാണ് ആഷിഖ് അബു ഫേസ് ബുക്കില്‍ വ്യക്തമാക്കിയത്. അവഗണിക്കേണ്ടതിനെ അവഗണിക്കാന്‍ പഠിക്കലാണ് അറിവ് എന്ന ചിത്രം പോസ്റ്റ് ചെയ്തായിരുന്നു ആഷിഖിന്റെ മറുപടി.

കലാകാരൻമാർക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്, ഞാഞ്ഞൂലുകൾക്ക് മറുപടി പറയേണ്ടതില്ല: കമൽ
Also Read

കലാകാരൻമാർക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്, ഞാഞ്ഞൂലുകൾക്ക് മറുപടി പറയേണ്ടതില്ല: കമൽ

കുമ്മനം രാജശേഖരനും സന്ദീപ് വാര്യരുമാണ് ഇന്നലെ കൊച്ചിയില്‍ പ്രതിഷേധിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തുന്നത്. പ്രതിഷേധിച്ച സിനിമാക്കാര്‍ക്ക് രാജ്യസ്നേഹമില്ലെന്നും പ്രതിഷേധിച്ചത് തെറ്റാണെന്നും ഇവരുടെ ദേശസ്നേഹം കാപട്യമാണെന്നുമാണ് കുമ്മനം പറഞ്ഞത്.

മൈക്കും ജനക്കൂട്ടവും കണ്ട് ചാടി വീഴുന്ന നടിമാരുടെ ശ്രദ്ധക്ക്; ഭീഷണിയുമായി യുവമോര്‍ച്ച നേതാവ് 
Also Read

മൈക്കും ജനക്കൂട്ടവും കണ്ട് ചാടി വീഴുന്ന നടിമാരുടെ ശ്രദ്ധക്ക്; ഭീഷണിയുമായി യുവമോര്‍ച്ച നേതാവ് 

സന്ദീപ് വാര്യരാകട്ടെ ചലച്ചിത്ര പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന സിനിമാക്കാർ, പ്രത്യേകിച്ച് നടിമാർ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ കണ്ണീരൊഴുക്കരുതെന്നുമാണ് സന്ദീപ് വാര്യരുടെ ഭീഷണി.

പൌരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍‌ സിനിമാ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി
Also Read

പൌരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍‌ സിനിമാ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി

ബി.ജെ.പി നേതാക്കളുടെ ഭീഷണിക്ക് വില കല്‍പ്പിക്കുന്നില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമൽ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെ രാജ്യം ഒറ്റക്കെട്ടായി നേരിടുമ്പോൾ ഉള്ള ഭയമാണ് ബി.ജെ.പി നേതാക്കൾക്ക്. കലാകാരൻമാർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ഞാഞ്ഞൂലുകൾക്ക് മറുപടി പറയേണ്ടതില്ലെന്നും കമൽ മീഡിയവണിനോട് പറഞ്ഞു.