LiveTV

Live

Entertainment

നമ്മളെ നിശബ്ദരാക്കാന്‍ ഒരു തെമ്മാടിയെയും അനുവദിക്കരുത്: പൗരത്വ നിയമത്തിനെതിരെ പ്രകാശ് രാജ്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്.

നമ്മളെ നിശബ്ദരാക്കാന്‍ ഒരു തെമ്മാടിയെയും അനുവദിക്കരുത്: പൗരത്വ നിയമത്തിനെതിരെ പ്രകാശ് രാജ്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് പിന്തുണ അറിയിച്ചത്.

“മൗനം സമ്മതമാണ്. നമ്മുടെ ശബ്ദം നിശബ്ദമാക്കാന്‍ ഒരു തെമ്മാടിയെയും അനുവദിക്കരുത്”- ഇന്ത്യക്കാര്‍ സി.എ.ബിക്കെതിരെ, ജാമിഅക്കൊപ്പം എന്നീ ഹാഷ് ടാഗുകളോടെയാണ് ട്വീറ്റ്. നേരത്തെയും മോദി സര്‍ക്കാരിന്‍റെ പല നയങ്ങള്‍ക്കെതിരെയും പ്രകാശ് രാജ് രൂക്ഷവിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് നരനായാട്ടാണ് നടത്തിയത്. ഇതിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ്.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കൾ, സിഖുക്കാർ, പാഴ്‌സി, ജെയിൻ, ബുദ്ധിസ്റ്റുകൾ, ക്രൈസ്തവർ എന്നിവർക്ക് പൗരത്വം നൽകുന്നതാണ് ഭേദഗതി ചെയ്ത നിയമം. മുസ്‌ലിം സമുദായത്തെ ഒഴിവാക്കിയതിൽ വൻപ്രതിഷേധമാണ് രാജ്യത്ത് ഉയർന്നു കൊണ്ടിരിക്കുന്നത്.

‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’; മോദിയുടെ പ്രസ്താവനയെയും പൗരത്വ നിയമ ഭേദഗതിയെയും എതിര്‍ത്ത് നടി അനശ്വര രാജന്‍ 
Also Read

‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’; മോദിയുടെ പ്രസ്താവനയെയും പൗരത്വ നിയമ ഭേദഗതിയെയും എതിര്‍ത്ത് നടി അനശ്വര രാജന്‍