LiveTV

Live

Entertainment

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി യുവതാരങ്ങള്‍; ഒന്നും മിണ്ടാതെ സൂപ്പര്‍ താരങ്ങളും 

എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ ഇതുവരെയും യാതൊരു നിലപാടും സ്വീകരിച്ചിട്ടില്ല..

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി യുവതാരങ്ങള്‍; ഒന്നും മിണ്ടാതെ സൂപ്പര്‍ താരങ്ങളും 

പൗരത്വ ബില്ലിനെതിരെ നടന്ന സമരങ്ങള്‍ക്ക് സിനിമാ മേഖലയില്‍ നിന്നും കൂട്ടമായ ഐക്യദാര്‍ഢ്യം. സിനിമാ താരങ്ങളായ പാര്‍വ്വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പല്ലിശേരി, പൃഥ്വിരാജ് സുകുമാരന്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു, ടോവിനോ തോമസ്, റിമാ കല്ലിങ്കല്‍, ഷെയിന്‍ നിഗം, ആന്റണി വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍ തുടങ്ങിയ താരങ്ങളെല്ലാം ഒറ്റക്കെട്ടായി പൊലീസിന്റെ നരനായാട്ടിനെ എതിര്‍ത്തിരിക്കുകയും ജാമിഅ വിദ്യാര്‍ഥികളുടെ സമരത്തെ പിന്തുണക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ ഇതുവരെയും യാതൊരു നിലപാടും സ്വീകരിച്ചിട്ടില്ല.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി യുവതാരങ്ങള്‍; ഒന്നും മിണ്ടാതെ സൂപ്പര്‍ താരങ്ങളും 
‘അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കും’ ജാമിഅ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ടൊവീനോ 
Also Read

‘അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കും’ ജാമിഅ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ടൊവീനോ 

ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, സണ്ണി വൈന്‍, അമല പോള്‍ എന്നിവര്‍ സമരപോരാളി റെന്നയുടെ പൊലീസിന് നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രം ഷെയര്‍ ചെയ്താണ് ഐക്യദാര്‍ഢ്യം അറിയിച്ചത്. ആ ചൂണ്ടിനില്‍ക്കുന്ന വിരല്‍ മതി ഈ രാജ്യത്തെ മുഴുവന്‍ കുട്ടികളും ഭരണഘടനക്കായി ഒരുമിക്കാന്‍ എന്ന് കുഞ്ചാക്കോ കുറിച്ചു.

ലിജോ ജോസ് ഇന്ത്യ ടുഡെയുടെ വാര്‍ത്ത ‘പിന്തുണ’ എന്ന് എഴുതി ഷെയര്‍ ചെയ്യുകയായിരുന്നു, റിമാ കല്ലിങ്കല്‍ ഇന്നലെ രാത്രി പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടന്ന സമരത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ചു.

ഷെയ്ന്‍ നിഗം ‘ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ട്’ എന്ന് കുറിച്ചപ്പോള്‍ ഫാസിസം വിജയിക്കുന്നത് രാജ്യത്തെ പകുതി ജനങ്ങളെ കീഴക്കുമ്പോഴല്ലെന്നും ബാക്കി പകുതി മൗനത്തിലാമ്പോഴാണെന്ന പോസ്റ്റര്‍ പങ്കുവെച്ചു.

ഗീതു മോഹന്‍ ദാസ് ജാമിഅയിലെ വിദ്യാര്‍ഥിനികളുടെ സമരത്തിലെ ഫോട്ടോസ് ഷെയര്‍ ചെയ്ത് ‘പ്രതിരോധിക്കുക’ എന്നെഴുതുകയായിരുന്നു.

പൃഥ്വിരാജ് ജാമിഅയിലെ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന്റെ ഫോട്ടോസ് പങ്കുവെച്ച് വിപ്ലവങ്ങള്‍ വളരുന്നത് സ്വന്തം മണ്ണില്‍ നിന്നെന്നും എഴുതി.

ആന്റണി വര്‍ഗീസും ഷെയ്ന്‍ ടോം ചാക്കോയും റജിഷ വിജയനും പൌരത്വ നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി യുവതാരങ്ങള്‍; ഒന്നും മിണ്ടാതെ സൂപ്പര്‍ താരങ്ങളും