LiveTV

Live

Entertainment

പൗരത്വ ഭേദഗതി നിയമം-എന്‍.ആര്‍.സി; ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് ബഹിഷ്ക്കരിച്ച് സുഡാനി ഫ്രം നൈജീരിയ ടീം

പൗരത്വ ഭേദഗതി നിയമം-എന്‍.ആര്‍.സി; ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് ബഹിഷ്ക്കരിച്ച് സുഡാനി ഫ്രം നൈജീരിയ ടീം

പൗരത്വ ഭേദഗതി നിയമം-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് ബഹിഷ്ക്കരിച്ച് സുഡാനി ഫ്രം നൈജീരിയ ടീം. സിനിമയുടെ സംവിധായകൻ സകരിയയാണ് പുരസ്കാര ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സംവിധായകനായ സകരിയയും തിരക്കഥാകൃത്ത്‌ മുഹ്സിൻ പരാരിയും നിർമ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് പുരസ്കാര ചടങ്ങില്‍ നിന്നും വിട്ടുനിൽക്കുക.

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മലയാള ചലച്ചിത്രം സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തിരുന്നു. പുരസ്കാര പരിപാടികള്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കെയാണ് അണിയറപ്രവര്‍ത്തകര്‍ പ്രതിഷേധമായി ചടങ്ങ് ബഹിഷ്ക്കരിക്കുന്നത്.