LiveTV

Live

Entertainment

മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മാമാങ്കത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍; പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മാമാങ്കത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍; പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

മൂന്ന് ദിവസം മുമ്പ് റിലീസായ മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നു. ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഇന്‍റനെറ്റിലൂടെയാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

റിലീസ് ദിവസം ആദ്യമായി ഒരു മലയാള ചലച്ചിത്രം സൗദിയില്‍; മാമാങ്കം റിലീസില്‍ ആവേശഭരിതരായി മമ്മൂട്ടി ആരാധകര്‍  
Also Read

റിലീസ് ദിവസം ആദ്യമായി ഒരു മലയാള ചലച്ചിത്രം സൗദിയില്‍; മാമാങ്കം റിലീസില്‍ ആവേശഭരിതരായി മമ്മൂട്ടി ആരാധകര്‍  

ബിഗ് ബജറ്റ് ചിത്രമായതിനാല്‍ നേരത്തെ തന്നെ വ്യാജന്മാരെ തടയാനുള്ള മുന്‍കരുതലുകള്‍ അണിയറപ്രവര്‍ത്തകര്‍ എടുത്തിരുന്നു. അതിനെയെല്ലാം മറികടന്നാണ് ഇപ്പോള്‍ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഇക്കഴിഞ്ഞ 12-ാം തിയതിയാണ് എം. പദ്മകുമാറിന്റെ സംവിധാനത്തില്‍ മാമാങ്കം തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് ഒരൊറ്റ ദിവസം കൊണ്ട് തന്നെ ലോകവ്യാപകമായി ഏകദേശം 23 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാനായെന്ന് മാമാങ്കം സിനിമയുടെ നിര്‍മാതാവ് വേണു കുന്നപ്പിള്ളി അവകാശപ്പെട്ടിരുന്നു. 45 രാജ്യങ്ങളിലായി 2000 സ്ക്രീനുകളിലായാണ് മമ്മൂട്ടി ചിത്രം മാമാങ്കം റിലീസ് ചെയ്തിരുന്നത്.

മാമാങ്കം ഉത്സവമാകട്ടേ... ആശംസകളുമായി മോഹന്‍ലാല്‍
Also Read

മാമാങ്കം ഉത്സവമാകട്ടേ... ആശംസകളുമായി മോഹന്‍ലാല്‍

കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച മാമാങ്കത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് മനോജ് പിള്ളയാണ്. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടനം. കനിഹ, സിദ്ധിഖ്, പ്രാചി തെഹ്‍ലാൻ, ഉണ്ണി മുകുന്ദൻ, അനു സിത്താര, സുദേവ് നായർ, തരുൺ അറോറ, മാസ്റ്റർ അച്ചുതൻ തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിന്റെ ഭാഗമായുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റാണ് എം. പത്മകുമാർ ചിത്രത്തിനായി മരടിലും നെട്ടൂരിലുമായി നിർമ്മിച്ചിരുന്നത്. ആയിരത്തോളം തൊഴിലാളികള്‍ നാല് മാസം കൊണ്ടാണ് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമ്മിച്ചത്. ബിഗ് ബജറ്റിലെത്തിയ ചിത്രം മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിലാണ് പുറത്തിറങ്ങിയത്.