LiveTV

Live

Entertainment

ആരോപണങ്ങള്‍ക്ക് ട്രെയിലറിലൂടെ മറുപടി പറഞ്ഞ് ഷെയിന്‍; വലിയ പെരുന്നാള്‍ ട്രെയിലര്‍ കാണാം

‘ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്നു ആദ്യമേ പറഞ്ഞിട്ടില്ലേ’ എന്ന ഡയലോഗോടു കൂടിയാണ് ഷെയിന്‍റെ എന്‍ട്രി

ആരോപണങ്ങള്‍ക്ക് ട്രെയിലറിലൂടെ മറുപടി പറഞ്ഞ് ഷെയിന്‍; വലിയ പെരുന്നാള്‍ ട്രെയിലര്‍ കാണാം

ഷെയിന്‍ നിഗം പ്രധാന വേഷത്തിലെത്തുന്ന വലിയ പെരുന്നാളിന്‍റെ ട്രെയിലറെത്തി. ഇതു വരെ കണ്ടു ശീലിച്ച രീതികളില്‍ നിന്നും വ്യതസ്തമായി ഒരുക്കിയ ട്രെയിലര്‍ ഇതിനോടകം ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചു കഴിഞ്ഞു. വിനായകന്‍ ശബ്ദം കൊടുത്തിരിക്കുന്ന ട്രെയിലര്‍ അതിന്‍റെ വ്യതസ്തത കൊണ്ടു തന്നെയാണ് ശ്രദ്ധ നേടുന്നത്. കളര്‍ടോണും ഫ്രെയിമുകളും എല്ലാം ഒന്നിനൊന്നു പുതുമ നല്‍കുന്നവയാണ്.

ഷെയിന്‍ ഉള്‍പ്പെടുന്ന സിനിമാ രംഗത്തെ സമകാലിക വിവാദങ്ങള്‍ക്ക് മറുപടി കൊടുക്കുന്ന തരത്തില്‍ കൂടിയാണ് ട്രെയിലറിന്‍റെ മേക്കിങ്. ‘ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്നു ആദ്യമേ പറഞ്ഞിട്ടില്ലേ’ എന്ന് തുടങ്ങുന്ന ഷെയിന്‍റെ ഡയലോഗ് മുതല്‍ ഓരോ സീനും വിമര്‍ശകര്‍ക്കുള്ള മറുപടിയെന്നോണമാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഷെയിന്‍ ഡാന്‍സറായാണ് എത്തുന്നത്.


വലിയ പെരുന്നാളിന്‍റെ അണിയറ പ്രവര്‍ത്തകര്‍ നവാഗതനായ ഡിമല്‍ ഡെന്നിസാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. വിനായകന്‍, അതുൽ കുർക്കർണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്യാപ്റ്റന്‍ രാജു അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് വലിയ പെരുന്നാള്‍. അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത സംവിധായകൻ റെക്സ് വിജയൻ ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളൊരുക്കിയിരിക്കുന്നത്.