LiveTV

Live

Entertainment

ജോര്‍ജ്കുട്ടിയും കുടുംബവും ചൈനയിലേക്ക്! വരുന്നു ‘ദൃശ്യം’ ചൈനീസ് റീമേക്ക്

‘ഷീപ്പ് വിത്തൗട്ട് ഷെപ്പേര്‍ഡ്’എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഡിസംബര്‍ 20ന് ചിത്രം റിലീസിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത വിടുന്ന വിവരം.

ജോര്‍ജ്കുട്ടിയും കുടുംബവും ചൈനയിലേക്ക്! വരുന്നു ‘ദൃശ്യം’ ചൈനീസ് റീമേക്ക്

ഒരിക്കല്‍ ഒരു ധ്യാനത്തിനു പോയി ജോര്‍ജ്കുട്ടിയും കുടുംബവും സിനിമാപ്രേമികളെ മുഴുവന്‍ ആകാംശയുടെ മുള്‍‌മുനയിലെത്തിച്ച സിനിമയാണ് ‘ദൃശ്യം’. ഒരിക്കല്‍ കൂടി ധ്യാനത്തിന് പോകാന്‍ ഒരുങ്ങുകയാണ് ജോര്‍ജ് കുട്ടിയും കുടുംബവും, ഇത്തവണ ഒരു വ്യത്യാസമുണ്ട്. ധ്യാനം പാറേപ്പള്ളിയിലല്ല അങ്ങ് ചൈനയിലാണ്.

മോഹന്‍ലാലും മീനയും പ്രധാന വേഷങ്ങളിലെത്തിയ ജീത്തു ജോസഫിന്‍റെ ചിത്രമായിരുന്നു ദൃശ്യം. മികച്ച വിജയം കൈവരിച്ച ചിത്രത്തിന്‍റെ ചൈനീസ് പതിപ്പ് പുറത്തിറങ്ങാന്‍ പോകുന്നു എന്നാതണ് ഇപ്പോഴുള്ള വിശേഷം. ‘ഷീപ്പ് വിത്തൗട്ട് ഷെപ്പേര്‍ഡ്’എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഡിസംബര്‍ 20ന് ചിത്രം റിലീസിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത വിടുന്ന വിവരം. മലയാളത്തില്‍ നിന്ന് ആദ്യമായി രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക്ചെയ്യപ്പെടുന്ന ചിത്രം എന്ന ഖ്യാതി കൂടെ ഇതോടെ ദൃശ്യത്തിന് സ്വന്തമാകും.