LiveTV

Live

Entertainment

മയക്കുമരുന്ന് ആരോപണത്തില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ഷെയ്ന്‍ നിഗം

വലിയ പെരുന്നാള്‍ റിലീസാകുന്നതോടെ പ്രശ്‌നങ്ങളെല്ലാം തീരുമെന്നും ഷെയ്ന്‍ നിഗം പറഞ്ഞു

മയക്കുമരുന്ന് ആരോപണത്തില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ഷെയ്ന്‍ നിഗം

തനിക്കെതിരായ മയക്കുമരുന്ന് ആരോപണത്തില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടന്‍ ഷെയ്ന്‍ നിഗം. വലിയ പെരുന്നാള്‍ റിലീസാകുന്നതോടെ പ്രശ്‌നങ്ങളെല്ലാം തീരുമെന്നും ഷെയ്ന്‍ നിഗം പറഞ്ഞു. അതേ സമയം മനോരോഗ പരാമര്‍ശത്തില്‍ ഷെയ്ന്‍ ഫെയ്‌സ്ബുക്കിലൂടെ നടത്തിയ ക്ഷമാപണത്തോട് നിര്‍മ്മാതാക്കള്‍ പ്രതികരിച്ചിട്ടില്ല. മലയാള സിനിമയില്‍ ഒരു വിഭാഗം യുവതലമുറ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആരോപണം.

‘ഷൂട്ടിംഗ് ലോക്കേഷനുകളില്‍ പൊലീസ് പരിശോധന നടത്തണം. പാവങ്ങളെ മാത്രമാണ് കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട് പിടികൂടി എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍, സെലിബ്രിറ്റികളായതിലാണ് യുവനടന്‍മാരില്‍ പലരും രക്ഷപ്പെട്ടു പോകുന്നത്. കഞ്ചാവ് എന്നതൊക്കെ പഴയ കാര്യങ്ങളാണ്, ഇപ്പോള്‍ എല്‍.എ.സ്.ഡി പോലുള്ള മാരക മയക്കുമരുന്നാണ് ഇവര്‍ ഉപയോഗിക്കുന്നത്. കഞ്ചാവ് ആണെങ്കില്‍ മണം കൊണ്ടെങ്കിലും തിരിച്ചറിയാം. പക്ഷേ ഇത്തരം മയക്കുമരുന്നുകള്‍ ഉപയോഗിച്ചാല്‍ തിരിച്ചറിയാന്‍ സാധിക്കില്ല. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ഷെയിന്‍ പെരുമാറുന്നതു പോലെ ആയിരിക്കില്ല മറ്റു യുവനടന്‍മാര്‍ പെരുമാറുന്നത്.’ ഇതായിരുന്നു നിര്‍മ്മാതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.