LiveTV

Live

Entertainment

സിനിമാ ലൊക്കേഷനുകളിൽ മയക്കുമരുന്ന് പരിശോധന തുടങ്ങി

ലൊക്കേഷനുകളിൽ മയക്കുമരുന്ന് പരിശോധന ആരംഭിച്ചതായി എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ സാം ക്വിസ്റ്റി ഡാനിയൽ ഐ.പി.എസ്.

സിനിമാ ലൊക്കേഷനുകളിൽ മയക്കുമരുന്ന് പരിശോധന തുടങ്ങി

സിനിമാ ലൊക്കേഷനുകളിൽ മയക്കുമരുന്ന് പരിശോധന ആരംഭിച്ചതായി എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ സാം ക്വിസ്റ്റി ഡാനിയൽ ഐ.പി.എസ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെയും ലൊക്കേഷനുകളിൽ പരിശോധന നടന്നു. പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. ലൊക്കേഷനില്‍ പരിശോധന നടത്തുന്നതിന് തടസമില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

നടന്‍ ഷെയിന്‍ നിഗത്തെ ബഹിഷ്കരിക്കുന്നത് സംബന്ധിച്ച വാര്‍ത്താസമ്മേളനത്തിനിടെ നിര്‍മാതാക്കളാണ് സെറ്റുകളില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന് ആരോപിച്ചത്. ചില താരങ്ങൾ ലഹരി ഉപയോഗിച്ച് കാരവനിൽ നിന്ന് ഇറങ്ങുന്നില്ലെന്നും കോടിക്കണക്കിന് രൂപ മുടക്കി സിനിമ നിർമിക്കുന്നവർ നിസ്സഹായരായി നോക്കി നിൽക്കേണ്ടിവരികയാണെന്നും നിര്‍മാതാക്കള്‍ ആരോപിച്ചു. നിര്‍മാതാക്കളുടെ പ്രതികരണം ഗൗരവമുള്ളതാണെന്ന് മന്ത്രി എ.കെ ബാലന്‍ പ്രതികരിക്കുകയുണ്ടായി. ആരോപണത്തെ കുറിച്ച് തെളിവ് നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.