LiveTV

Live

Entertainment

നീയൊക്കെ കൂടി ആരാധിച്ച് ആരാധിച്ച് വളര്‍ത്തീട്ടല്ല ഞാന്‍ നല്ല നടനായത്; പൃഥിയുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ ട്രയിലര്‍ കാണാം 

സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനായി പൃഥ്വിരാജും അദ്ദേഹത്തിന്റെ ആരാധകനും വെഹിക്കിള്‍ ഇന്‍സ്പെക്ടറായി സുരാജും എത്തുന്നു 

നീയൊക്കെ കൂടി ആരാധിച്ച് ആരാധിച്ച് വളര്‍ത്തീട്ടല്ല ഞാന്‍ നല്ല നടനായത്; പൃഥിയുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ ട്രയിലര്‍ കാണാം 

ഹണീബി ടു വിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിങ് ലൈസന്‍സ് ട്രെയിലര്‍ പുറത്തിറങ്ങി. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിലെ നായകന്‍മാര്‍. ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സച്ചി എഴുതുന്നു. അനാര്‍ക്കലിക്കു ശേഷം പൃഥ്വിരാജ് സുകുമാരനും സച്ചിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനായി പൃഥ്വിരാജും അദ്ദേഹത്തിന്റെ ആരാധകനും വെഹിക്കിള്‍ ഇന്‍സ്പെക്ടറായി സുരാജും എത്തുന്നു. ജീന്‍ പോള്‍ ലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ആഢംബര കാറുകളോട് ആഭിമുഖ്യമുള്ള സിനിമാതാരമായാണ് പൃഥ്വി എത്തുന്നത്. പൃഥിയുടെയും സുരാജിന്റെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ആധാരം. ദീപ്തി സതി, മിയ ജോര്‍ജ് എന്നിവരാണ് നായികമാരായി എത്തുന്നത്. പൃഥിരാജിന്റെ ഭാര്യയായാണ് ദീപ്തി വേഷമിടുന്നത്. സുരേഷ് കൃഷ്ണ, ലാലു അലക്സ്, ശിവജി ഗുരുവായൂര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പൃഥിരാജ് പ്രൊഡക്ഷന്‍സിനൊപ്പം ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 20 ന് ചിത്രം തിയറ്ററുകളിലെത്തും.