LiveTV

Live

Entertainment

‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്’: മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമില്ലെന്നും കേരളം ഇത് നടപ്പാക്കില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയത്.

‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്’: മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ദേശീയ പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് ‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്’ എന്നാണ് ലിജോ ഫേസ് ബുക്കില്‍ കുറിച്ചത്. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമില്ലെന്നും കേരളം ഇത് നടപ്പാക്കില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയത്.

‘എന്‍റെ സംസ്ഥാനത്ത് നടപ്പാക്കില്ല’: പൗരത്വ ഭേദഗതി ബില്‍ തള്ളി മൂന്ന് മുഖ്യമന്ത്രിമാര്‍ 
Also Read

‘എന്‍റെ സംസ്ഥാനത്ത് നടപ്പാക്കില്ല’: പൗരത്വ ഭേദഗതി ബില്‍ തള്ളി മൂന്ന് മുഖ്യമന്ത്രിമാര്‍ 

ഇന്ത്യയെ മതരാഷ്ട്രമാക്കണമെന്ന സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും മോഹമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. വിവിധ മതത്തില്‍ വിശ്വാസിക്കുന്നവരുടെയും മതങ്ങളില്‍ വിശ്വാസിക്കാത്തവരുടെയും ഇടമാണ് കേരളം. അതുകൊണ്ട് തന്നെ മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും കേരളത്തില്‍ അനുവദിക്കില്ല. സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ചോദ്യം ചെയ്യും. കേന്ദ്രത്തെ എതിര്‍പ്പ് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന നിയമമാണിത്. രാജ്യത്തിന്‍റെ പല കോണുകളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന പ്രതിഷേധം സ്വാഭാവികമാണ്. എന്നാല്‍ പ്രതിഷേധങ്ങള്‍ പരിധി വിടരുതെന്നും മുഖ്യമന്ത്രി ഇന്നലെ പറയുകയുണ്ടായി.

ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്

Posted by Lijo Jose Pellissery on Thursday, December 12, 2019