LiveTV

Live

Entertainment

‘സിനിമയില്‍ എത്തുന്നവര്‍ക്ക് ആദ്യയോഗ്യതയായി വേണ്ടത് ക്ഷമയാണ്’ ശാരദ

‘പഴയ തലമുറ ഷൂട്ടിങ് സെറ്റുകളെ കുടുംബത്തെ എന്നപോലെയാണ് സമീപിച്ചിരുന്നത്’

‘സിനിമയില്‍ എത്തുന്നവര്‍ക്ക് ആദ്യയോഗ്യതയായി വേണ്ടത് ക്ഷമയാണ്’ ശാരദ

സിനിമ പുതിയതലമുറയ്‌ക്കെതിരെ ആരോപണങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ നടി ശാരദ പറയുന്നതിങ്ങനെ. സിനിമയില്‍ എത്തുന്നവര്‍ക്ക് ആദ്യയോഗ്യതയായി വേണ്ടത് ക്ഷമയാണ്. ഓരോ സിനിമകളില്‍ നിന്നും ഓരോ പുതിയ പാഠങ്ങളാണ് തനിക്ക് ലഭിച്ചതെന്നും അവര്‍ പറഞ്ഞു. പഴയ തലമുറ ഷൂട്ടിങ് സെറ്റുകളെ കുടുംബത്തെ എന്നപോലെയാണ് സമീപിച്ചിരുന്നത്.

‘സിനിമയില്‍ എത്തുന്നവര്‍ക്ക് ആദ്യയോഗ്യതയായി വേണ്ടത് ക്ഷമയാണ്’ ശാരദ

എന്നാല്‍, അത്രയും ആത്മസമര്‍പ്പണം പുതു തലമുറയ്ക്കില്ലെന്നും ശാരദ. കലയോട് തന്‍റെ മാതാവിനുള്ള അടങ്ങാത്ത സ്‌നേഹമാണ് തന്നെ ഒരു നടിയാക്കിയത്. മലയാള സിനിമയില്‍ നിന്നാണ് താന്‍ അഭിനയം പഠിച്ചതെന്നും ശാരദ കൂട്ടിച്ചേര്‍ത്തു. സിനിമയെക്കുറിച്ചെല്ലാം അറിഞ്ഞുകൊണ്ടാണ് പുതുതലമുറ സിനിമാ രംഗത്ത് എത്തുന്നതെന്നും ശാരദ പറഞ്ഞു.